തരംഗമാവാന്‍ ഇനി ടെസ്‌ല 3 മോഡല്‍; ചൈനീസ് വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു
ചൈനീസ് വിപണിയില്‍ അടുത്ത കാലത്തായി വലിയ രീതിയില്‍ നിക്ഷേപം നടത്തി വരികയാണ് ടെസ്‌ല. ടെസ്‌ലയുടെ മോഡല്‍ 3 ചൈനയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. മോഡല്‍ 3 സെഡാന്റെ 'പെര്‍ഫോമന്‍സ് ഓള്‍ വീല്‍ ഡ്രൈവ്' വേര്‍ഷനാണ് പുറത്തിറക്കിയത്.
കഴിഞ്ഞമാസം ടെസ്ല ചൈനയില്‍ മോഡല്‍ മൂന്നിനുള്ള ഓര്‍ഡറുകള്‍ എടുക്കാന്‍ തുടങ്ങിയിരുന്നു. 5.60 ലക്ഷം റെന്‍മിന്‍ബി മുതലാണ് വില. ഏകദേശം 83,000 യുഎസ് ഡോളര്‍.
മോഡല്‍ 3 നിര്‍മ്മിക്കുന്ന യുഎസ്സിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണ് ചൈനയിലെ വില. കഴിഞ്ഞ മാസമാണ് ചൈനയില്‍ ടെസ്ല മോഡല്‍ 3 യുടെ ബുക്കിംഗ് ആരംഭിച്ചത്. എന്നാല്‍ വില കൂടിയ 'പെര്‍ഫോമന്‍സ് ഓള്‍ വീല്‍ ഡ്രൈവ്', 'ലോംഗ് റേഞ്ച് ഡുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവ്' വേര്‍ഷനുകള്‍ മാത്രമേ തല്‍ക്കാലം ലഭിക്കൂ. ടെസ്‌ലയുടെ മൂന്നാമത്തെ ജിഗാഫാക്ടറിയും ഈ വര്‍ഷം ഷാങ്ഹായില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പറയുന്നത്.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള്‍ ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം