ടെസ്‌ലയുടെ അറ്റനഷ്ടം 408 മില്യണ്‍ ഡോളറായി ഉയര്‍ന്നു; വിപണി രംഗത്ത പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാതെ കമ്പനി തളര്‍ച്ചയില്‍
പ്രമുഖ ഇലക്ട്രോണിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയ്ക്ക് ഭീമമായ നഷ്ടം നേരിട്ടതായി റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലാണ് ഇലോണ്‍ മാക്‌സിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയ്ക്ക് ഭീമമായ നഷ്ടം നേരിട്ടത്. ഏകദേശം 408 മില്യണ്‍ ഡോളറാണ് കമ്പനിക്ക് രണ്ടാം പാദത്തില്‍ അറ്റനഷ്ടമായി രേഖപ്പെടുത്തിയിട്ടുള്ളത്. ടെസ്‌ല ഏപ്രില്‍ മാസം മുതല്‍ ജൂണ്‍ വരെ ഏകദേശം 95,356 യൂണിറ്റ് ഇലക്ട്രോണിക് കാറുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് കമ്പനി ഔദ്യോഗികമായ പുറത്തിറക്കിയ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം കമ്പനിയുടെ വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അതേസമയം ടെസ് ലയുടെ വരുമാനത്തില്‍ 40 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നുണ്ട്. കമ്പനിയുടെ വരുമാനം 6.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. മുന്‍പാദം കമ്പനിയുടെ ആകെ വരുമാനമായി രേഖപ്പെടുത്തിയിട്ടുള്ളത് 4.5 ബില്യണ്‍ ഡോളറായിരുന്നുവെന്നാണ് കണക്കുകളിലൂട വ്യക്തമാക്കുന്നത്. കമ്പനി പ്രതീക്ഷിച്ച രീതിയില്‍ നേട്ടമുണ്ടാക്കാന്‍ കഴിയാത്തത് മൂലം ചിഫ് ടെക്‌നോളജി ഓഫീസര്‍ ജെബി സ്ട്രാബെല്‍ കമ്പനിയില്‍ നിന്ന് പടിയിറങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഉത്പ്പാദനം അധികരിച്ചിട്ടും ടെസ്‌ലയ്ക്ക് വിപണിയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഉത്പ്പാദനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കഴിഞ്ഞ പാദത്തില്‍ ആകെ 87,048 യൂണിറ്റ് ഇലക്ട്രിക് കാറുകളുടെ ഉത്പ്പാദനമാണ് നടന്നത്. ഉഈ പാദം കൂടുതല്‍ ഉത്പ്പാദനം നടത്തിയിട്ടുണ്ടെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. വിപണി രംഗത്ത് വലിയ സമ്മര്‍ദ്ദമാണ് കമ്പനിക്ക് നേരിടേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം