Lifestyle

റെക്കോഡ് നേട്ടവുമായി ടെസ്ല; ഉല്‍പ്പാദനം ഒരു മില്യണ്‍ ഇലക്ട്രിക് കാറുകള്‍!

റെക്കോഡ് ഉല്‍പ്പാദനവുമായി ടെസ്ല. ഇതുവരെ ഒരു മില്യണ്‍ ഇലക്ട്രിക് കാറുകള്‍ കമ്പനി ഉത്പാദിപ്പിച്ചതായി ടെസ്ല സിഇഒ എലോണ്‍ മസ്‌ക് ചൊവ്വാഴ്ച അറിയിച്ചു. ഈ നേട്ടത്തിന് ടെസ്ല ടീമിനെ മസ്‌ക് അഭിനന്ദിക്കുന്നതായും അറിയിച്ചു. അത്സമയം തിങ്കളാഴ്ച ടെസ്ലയുടെ ഓഹരികള്‍ 13 ശതമാനം ഇടിഞ്ഞിരുന്നു.

ബിഎംഡബ്ല്യു പോലുള്ള നിരവധി വന്‍കിട വാഹന നിര്‍മാതാക്കള്‍ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ പ്രവേശിക്കാന്‍ തീരുമാനിച്ച സമയത്താണ് ഈ പ്രഖ്യാപനം. ഫോക്സ്വാഗനും 2019 നവംബറില്‍ അവരുടെ ഇലക്ട്രിക് കാറിന്റെ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ ഇലക്ട്രിക് പിക്കപ്പ് ട്രക്കിനായി ഒരു പുതിയ ഫാക്ടറി പണിയുന്നതിനായി മധ്യ അമേരിക്കയില്‍ സ്ഥലങ്ങള്‍ തേടുകയാണെന്നും മസ്‌ക് പറഞ്ഞു.

വെഡ്ജ് ആകൃതിയിലുള്ള പിക്കപ്പ് ആയ സൈബര്‍ട്രക്ക്, 2021 ന്റെ അവസാനത്തോടെ ഉല്‍പാദിപ്പിച്ച് 40,000 ഡോളറില്‍ താഴെ വിലയിട്ട് വില്‍ക്കാന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടിലെ ഫാക്ടറിയില്‍ ഇലക്ട്രിക് കോംപാക്റ്റ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ മോഡല്‍ വൈയുടെ ഉത്പാദനം ആരംഭിച്ചതായും മാര്‍ച്ച് അവസാനത്തോടെ ആദ്യത്തെ വാഹനങ്ങള്‍ എത്തിക്കാന്‍ പദ്ധതിയിട്ടിരുന്നതായും ജനുവരി അവസാനത്തോടെ ടെസ്ല അറിയിച്ചിരുന്നു. സൈബര്‍ട്രക്ക് പോലുള്ള ഉയര്‍ന്ന ശേഷിയുള്ള മോഡലുകള്‍ നിര്‍മ്മിക്കാന്‍ ടെസ്ലയുടെ ബാറ്ററി ശേഷി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും ജനുവരിയില്‍ മസ്‌ക് പറഞ്ഞു.് ടെക്‌സാസില്‍ ഒരു പുതിയ ജിഗാഫാക്ടറി നിര്‍മ്മിക്കണമോ എന്ന് ഉപയോക്താക്കളോട് ചോദിക്കാന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാവ് കഴിഞ്ഞ മാസം ട്വിറ്റര്‍ ഉപയോഗപ്പെടുത്തിയിരുന്നു.

Author

Related Articles