സാധാരണക്കാരുടെ ആശ്രയമായിരുന്ന ബജറ്റ് ഫോണുകള്‍ വിട പറയുന്നു;5000 രൂപാവരെയുള്ള മൊബൈല്‍ ഫോണുകളുടെ ഉല്‍പ്പാദനം കമ്പനികള്‍ അവസാനിപ്പിക്കുന്നു
ദില്ലി: ഇനി മുതല്‍ അയ്യായിരം രൂപയില്‍ കുറഞ്ഞ ഫോണുകള്‍ വിപണിയിലുണ്ടാകില്ല. സാധാരണക്കാര്‍ക്ക് പ്രാപ്യമായിരുന്ന സ്മാര്‍ട്ട്‌ഫോണുകളായിരുന്നു ഈ പ്രൈസ് റേഞ്ചിലുള്ളത്. ഇനിമുതല്‍ ഈ ബജറ്റ് ഫോണുകളുടെ ഉല്‍പ്പാദനം നിര്‍ത്താനാണ് തീരുമാനം. കുറഞ്ഞ ഡിമാന്‍ഡും ഉയര്‍ന്ന വിതരണച്ചെലവുമാണ് ഈ 'എന്‍ട്രി ലെവല്‍' ഹാന്‍ഡ്‌സെറ്റുകള്‍ക്കു ഭീഷണിയായി മാറിയത്.
അയ്യായിരം രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന 2019 ല്‍ 45% കുറഞ്ഞു. 2018 ലെ 25% ഇടിവിന് ശേഷമാണ് നിരക്ക് ഇത്രയും താഴ്ന്നതെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പറയുന്നു. മൊത്തത്തിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ഈ സെഗ്മെന്റിന്റെ വിഹിതം 2019 ലെ 4 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം വെറും 2 ശതമാനമായി ചുരുങ്ങുമെന്ന് പ്രവചിക്കപ്പെടുന്നതിനാല്‍ അധോഗതിയുടെ മൂര്‍ച്ച ഏറുന്നു.
പ്രമുഖ മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ ഐഡിസിയുടെ ഡാറ്റ പ്രകാരം ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ശരാശരി വില്‍പ്പന വില ഈ വര്‍ഷം 170 ഡോളറിലെത്തും ( 12200 രൂപ). 2019 ലെ 160 ഡോളറും 2018 ലെ 159 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ തുക വളരെ ഉയരത്തിലേക്കാണു നീങ്ങുന്നത്.5,000 ഡോളറില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയ അവസാന ടയര്‍ -1 ബ്രാന്‍ഡായ ഷവോമിയും ഇപ്പോള്‍ ഉയര്‍ന്ന വിലയുള്ള വിഭാഗങ്ങളിലേക്ക് നീങ്ങുകയാണെന്ന് കൗണ്ടര്‍പോയിന്റ് ടെക്‌നോളജി മാര്‍ക്കറ്റ് റിസര്‍ച്ചിലെ റിസര്‍ച്ച് ഡയറക്ടര്‍ നീല്‍ ഷാ പറഞ്ഞു.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം