സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വില്‍പ്പനയില്‍ മുമ്പന്‍ ഐഫോണ്‍ എക്‌സ് ആര്‍
ദില്ലി: ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഫോണ്‍ എന്ന പദവി ആപ്പിളിന്റെ ഐഫോണ്‍ എക്‌സ്ആറിന്. ആപ്പിളിന്റെ തന്നെ ജനപ്രിയ മോഡലായ ഐഫോണ്‍ 11ആണ് റാങ്കിങ് പട്ടികയില്‍ രണ്ടാംസ്ഥാനത്താണ്. ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ 2.1% വിഹിതമാണ് നേടിയത്. ഒന്നാംസ്ഥാനക്കാരായ ഐഫോണ്‍ എക്‌സ്ആറിന്റേത് മൂന്ന് ശതമാനമാണെന്ന് വിപണി ഗവേഷകരായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മുഴുവനും ഐഫോണ്‍ എക്‌സ്ആര്‍ വിപണിയില്‍ ലഭ്യമായപ്പോള്‍ ഐഫോണ്‍ 11 സെപ്തംബറില്‍ മാത്രമാണ് എത്തിയത്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ മാര്‍ക്കറ്റ് പള്‍സ് പ്രകാരം ഏറ്റവും മുന്‍നിരയിലുള്ള പത്ത് മോഡലുകളില്‍ ആറ് സ്ഥാനങ്ങളും ആപ്പിള്‍ കരസ്ഥമാക്കി.
പട്ടികയില്‍ രണ്ടക്ക വളര്‍ച്ച നേടിയ ഏക മോഡല്‍ ഐഫോണ്‍ എക്‌സ്ആറാണ്. ആപ്പിളിന്റെ തൊട്ടുപുറകിലായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് സാംസങ്ങിന്‍രെ മൂന്ന് മോഡലുകളാണ്. എല്ലാം സീരിസില്‍ നിന്നുതന്നെ. സാംസങ് ഗ്യാലക്‌സി എ50 ആഗോള വില്‍പ്പനയില്‍ 1.8% വിപണി വിഹിതം നേടിയിട്ടുണ്ട്.എ സീരിസില്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേ,മള്‍ട്ടിപ്പിള്‍ ക്യാമറ,ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നി ഫീച്ചറുകളോടെ കൂടി സ്മാര്‍ട്ട്‌ഫോണുകള്‍ ഏറ്റവും മികച്ച വിലയിലും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനായി എന്നതാണ് സവിശേഷത.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം