നാല് വര്‍ഷത്തിനുള്ളില്‍ ത്രീവീലറുകളെല്ലാം ഇലക്ട്രിക് വാഹനങ്ങളാകും
രാജ്യത്ത് ഇലക്ട്രിക്കല്‍ ത്രീ വീലറുകളുടേയും ഇരുചക്രവാഹനങ്ങളുടേയും പദ്ധതി കൊണ്ടു വരാന്‍ വേണ്ടി നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് നയിക്കുന്ന പാനല്‍ ശുപാര്‍ശ ചെയ്തു. ഘട്ടം ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. 2023 മാര്‍ച്ച് 31 നോട് കൂടി പദ്ധതി ആരംഭിക്കുമെന്നാണ് പറയുന്നത്.
2023 മാര്‍ച്ച് 31 നകം ഇന്‍ഡ്യന്‍ റോഡുകളില്‍ എല്ലാ ആന്തരിക കംമ്പഷന്‍ എഞ്ചിനുകളും നിര്‍ത്തലാക്കാനും 150 സിസിക്ക് താഴെയുള്ള എല്ലാ ഇരുചക്ര വാഹനങ്ങളിലെ മാറ്റവുമാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയെ ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ ഹബ്ബ് ആക്കി മാറ്റുന്നതിനുള്ള വലിയ ഒരു പദ്ധതിയുടെ ഭാഗമാണിത്.
വൈദ്യുതി വാഹനങ്ങള്‍ക്ക് ദ്രുതഗതിയിലുള്ള പരിവര്‍ത്തനത്തിനായി പ്രോത്സാഹിപ്പിക്കുന്നതിനായിട്ട് സര്‍ക്കാര്‍ സമഗ്ര പരിപാടി നയം നടപ്പാക്കുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാജ്യത്ത് വിറ്റഴിക്കപ്പെട്ട 78% വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ത്രീ വീലറുമാണ്. ചാര്‍ജിംഗ് അടിസ്ഥാനസൗകര്യങ്ങളും കുറഞ്ഞത് ഒരു ജിഗാ വാട്ട് ശേഷിയുമുള്ള ബാറ്ററി പ്ലാന്റുകളും ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സ്ഥാപിക്കുന്നു.
2025 മാര്‍ച്ച് 31 നാണ് ഇരുചക്രവാഹന വിഭാഗത്തില്‍ 150 സിസിയില് താഴെയുള്ള എല്ലാ പുതിയ മോഡലുകളും ലിഥിയം അയോണ്‍ ബാറ്ററികളിലെ ഇലക്ട്രിക് വാഹനങ്ങള്‍ളായിരിക്കും. 2017-18 കാലയളവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കിയത് 56,000 യൂണിറ്റാണ്.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം