Lifestyle

ടൈറ്റാന്‍ കമ്പനിയുടെ അറ്റാദായത്തില്‍ 14 ശതമാനം വര്‍ധനവ്

ടാറ്റ ഗ്രൂപ്പിന്റെ  ടൈറ്റാന്‍ കമ്പനി 14.41 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 2018-19 നാലാം ത്രൈമാസത്തില്‍ 348.30 കോടി രൂപ അറ്റാദായം നേടി. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 304.41 കോടി രൂപയുടെ അറ്റാദായം കമ്പനി കൈവരിച്ചിരുന്നു. നാലാം പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 4,125.69 കോടി രൂപയില്‍ നിന്ന്  4,945.06 കോടി രൂപയായി ഉയര്‍ന്നു. ടൈറ്റാന്‍ കമ്പനി ഒരു റെഗുലേറ്ററി ഫയലിംഗിലാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. 

 കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനം 19,961.46 കോടി രൂപയായി ഉയര്‍ന്നു.  2017-18 കാലഘട്ടത്തില്‍ 16,244.81 കോടി രൂപയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വളര്‍ച്ചാ വര്‍ദ്ധനവ് 2018-19ല്‍ ശക്തമായ വരുമാനത്തില്‍ തുടര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയ്ക്ക് കാരണമായത് വാച്ചുകളുടെ ബിസിനസ്സിന്റെ മികച്ച പ്രകടനമായിരുന്നു. ഐ വിയര്‍ ബിസിനസില്‍ 23 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ടൈറ്റാന്‍ ഓഹരികള്‍ക്ക് 0.23 ശതമാനം ഉയര്‍ന്ന് 1,088.35 ലും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 1,088.35 ലും അവസാനിച്ചു.

 

 

Author

Related Articles