Lifestyle

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡിസംബറില്‍ സ്വന്തമാക്കിയത് 2,200 കോടിയുടെ ബിസിനസ്സ്

മൈലേജും കരുത്തും കൂടുതല്‍ നല്‍കുന്ന പുതുക്കിയ എന്‍ജിനും നൂതന സൗകര്യങ്ങളുമായെത്തിയ  ഇന്നോവ ക്രിസ്റ്റ ഡിസംബറില്‍ നടത്തിയത് കോടികളുടെ വില്‍പ്പന. സെഗ്മന്റില്‍ പുതിയ മത്സരങ്ങള്‍ ഉണ്ടായിട്ടും 11,200 ബുക്കിങ്ങുകള്‍ സ്വന്തമാക്കുകയും, ഡിസംബറില്‍ മാത്രം 2,200 കോടി രൂപയുടെ ബിസിനസും എംപിവി ടൊയോട്ട ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയിട്ടുണ്ട്. 

ഡിസംബറില്‍ മാത്രം ലഭിച്ച ബുക്കിങ് കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ കമ്പനിയുടെ ശരാശരി പ്രതിമാസ വോള്യങ്ങളുടെ ഇരട്ടിയാണ്. കമ്പനിയുടെ വിറ്റുവരവിന് ഇരട്ടി ബില്യണ്‍ ഡോളര്‍ സൃഷ്ടിക്കുന്ന ബ്രാന്‍ഡ് 2018 ല്‍ 80,000 യൂണിറ്റുകളുടെ വോള്യങ്ങളായി വിറ്റഴിച്ചു.

ഉപഭോക്താക്കളുടെ സന്തോഷം വര്‍ധിപ്പിക്കുന്നതിന്, കമ്പനിയുടെ സ്ഥിരതയാര്‍ന്ന പരിശ്രമങ്ങള്‍ക്ക് അനുസൃതമായി ഉപഭോക്താക്കള്‍ക്ക് വര്‍ഷാവര്‍ഷം ഒരു ഉത്സവകാല ആനുകൂല്യങ്ങള്‍ ലഭ്യമാക്കുവാനുള്ള ആവേശകരമായ ആനുകൂല്യങ്ങള്‍ രൂപകല്‍പ്പന ഡിസംബര്‍ കാമ്പൈനില് ഞങ്ങള് ഉള്‍പ്പെടുത്തിയിരുന്നുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. 2018 ഡിസംബറില്‍ മാസാവസാനത്തോടെ ശരാശരി 50 ശതമാനം വരെ ഉയരുന്ന ഇന്നോവ ക്രിസ്റ്റ ഓര്‍ഡറുകള്‍ കണ്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

 

Author

Related Articles