Lifestyle

ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലേക്കത്തുന്നു ടൊയോട്ടയുടെ ആഡംബര എംപിവി മോഡല്‍ വെല്‍ഫയര്‍; പുതിയ ആഡംബര മോഡലിന് സവിശേഷതകളേറെ

ടൊയോട്ടയുടെ ആഡംബരക്കാര്‍ എംപിവി മോഡലായ വെല്‍ഫയര്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയലേക്കെത്തും. ഈ മാസം അവസാനത്തോടെ വെല്‍ഫെയറിനെ ടൊയോട്ട ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് വിവരം. അതേസമയം  ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ടുടെ ആഡംബര എംപിവി മോഡലായ വെല്‍ഫയറിന് ഉയര്‍ന്ന വിലയാണുള്ളത്. 75 ലക്ഷത്തിനുള്ളിലായിരിക്കും വാഹനത്തിന്റെ വിലയെന്നാണ് റിപ്പോര്‍ട്ട്. 

ഇറക്കുമതി വഴിയാണ് വാഹനം ഇന്ത്യയിലേക്കെത്തുകയെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടൊയോട്ട പ്രദര്‍ശിപ്പിച്ചിരുന്ന അല്‍ഫാര്‍ഡിന്റെ അല്‍പം സ്‌പോര്‍ട്ടിയര്‍ രൂപത്തിലുള്ളതാണ് ടയൊട്ട പുറത്തിറക്കാന്‍ പോകുന്ന വെല്‍ഫയര്‍. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ പ്രാദേശിക സര്‍ട്ടിഫിക്കേന്‍ വ്യവസ്ഥകളില്‍ നടപ്പിലാക്കിയ മാറ്റം ഉപയോഗപ്പെടുത്തിയാണ് കമ്പനി വെല്‍ഫയറിനെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കാന്‍ പോകുന്നത്. 

അതേസമയം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വാഹനങ്ങളുടെ 2500 യൂണിറ്റുകള്‍ വരെ വിറ്റഴിക്കാന്‍ പ്രത്യേക ഹോമൊലോഗേഷന്‍ ആവശ്യമില്ലന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.  എന്നാല്‍ ഇന്ത്യയില്‍ രണ്ടാമതെത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയുള്ള ആഡംബര വാഹനമാണ് എംപിവി മോഡലായ വെല്‍ഫയര്‍. മെഴ്‌സിഡിസ് ബെന്‍സ് വി ക്ലാസ് മോഡലും ഈ മാറ്റം പ്രയോജനപ്പെടുത്തി നേരത്തെ ഇന്ത്യയിലെത്തിച്ചതായാണ് വിവരം. ഇതോടെ ഇന്ത്യന്‍ വിപണി രംഗത്ത് പ്രധാന മത്സരം ബെന്‍സി വി ക്ലസ് മോഡലും, വെല്‍ഫെയറുമാകും പ്രധാന മത്സരം. 

എന്നാല്‍ അല്‍ഫാര്‍ഡിനുള്ള സവിശേഷതകളാണ് വെല്‍ഫയറിനുള്ളത്. സ്പ്ലിറ്റ് ഓള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, പുതുക്കി പണിത ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍, ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍ വെല്‍ഫയറിനെ അല്‍ഫാര്‍ഡില്‍ നിന്ന്  വ്യത്യസ്തനാക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അതേസമയം  ഇന്റീരിയറിലെ ബ്ലാക്ക്-വുഡന്‍ ഫിനീഷ്, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് ഇന്റീരിയറിനെ പ്രധാനമായും വ്യത്യസ്തമാക്കുന്ന മറ്റ് ഘടകങ്ങള്‍.  7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ എന്നിവയും ഗ്ലോബല്‍ സ്‌പെക്ക് വെല്‍ഫയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് സണ്‍റൂഫ്, സ്ലൈഡിങ് ഡോര്‍, ഇന്‍ഡിവിജ്വല്‍ ട്രേ ടേബിള്‍സ്, മൂഡ് ലൈറ്റിങ് എന്നിവയാണ്. 

വിദേശത്ത് നിരവധി സീറ്റിങ് ഓപ്ഷനില്‍ വെല്‍ഫയര്‍ ലഭ്യമാണെങ്കിലും ആറ് സീറ്റര്‍ വകഭേദമായിരിക്കും ഇന്ത്യയിലെത്തുക. പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനായിരിക്കും വെല്‍ഫയറിലുണ്ടാവുക. 150 ബിഎച്ച്പി കരുത്തേകുന്ന 2.5 ലിറ്റര്‍ എന്‍ജിനൊപ്പം 143 ബിഎച്ച്പി കരുത്ത് പകരുന്ന ഇലക്ട്രിക് മോട്ടോറാണ് വെല്‍ഫയറിന് പ്രധാനമയും ഉള്ളത്. ഓള്‍ വീല്‍ ഡ്രൈവില്‍ സിവിടിയാണ് ട്രാന്‍സ്മിഷനയി വാഹനത്തില്‍ ഉപയോഗിക്കുന്നത്. 

Author

Related Articles