Lifestyle

വാഹന മോഷണം വൈകാതെ പഴങ്കഥയാകും; മൈക്രോഡോട്ട് ടെക്ക്‌നോളജി വെച്ച് പ്രത്യേക തിരിച്ചറിയല്‍ സംവിധാനമൊരുക്കുമെന്ന് ഗതാഗത മന്ത്രാലയം; കോടികള്‍ കൊയ്യുന്ന വ്യാജ സ്‌പെയര്‍ പാര്‍ട്ടസ് വില്‍പനയ്ക്കും വിലങ്ങ് വീഴും

ഡല്‍ഹി: രാജ്യത്ത് വാഹന മോഷണം എന്നത് വൈകാതെ പഴങ്കഥയാകും. വാഹനങ്ങളില്‍ മൈക്രോ ഡോട്ട് ടെക്ക്‌നോളജി ഉപയോഗിച്ച് ഇവ തടയാുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇതിനായി കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിനുള്ള നീക്കങ്ങളും ഇപ്പോള്‍ പുരോഗമിക്കുകയാണ്.

വാഹനങ്ങളുടെ എല്ലാ ഭാഗങ്ങളിലും അദൃശ്യമായ മൈക്രോ ഡോട്ടുകള്‍ ഉപയോഗിക്കുന്നതാണ് പദ്ധതി.  ഇത് അള്‍ട്രാ വയലറ്റ് രശ്മികളുടേയും മൈക്രോസ്‌കോപിന്റെയും സഹായത്തോടെ മാത്രമേ 'റീഡ്' ചെയ്യാന്‍  സാധിക്കൂ. ഇത് വാഹനത്തിന്റെ ബോഡിയിലും മറ്റ് ഭാഗങ്ങളിലും ഡിജിറ്റല്‍ സ്‌പ്രേയിങ് ഉപയോഗിച്ചാണ് ചെയ്യുന്നത്. ഓരോ വാഹനത്തിനും പ്രത്യേക തരത്തിലായിരിക്കും ഇത് ചെയ്യുക. 

അതിനാല്‍ തന്നെ ഒര വാഹനത്തെ പോലെ മറ്റൊരു വാഹനത്തിന് മൈക്രോ ഡോട്ട്‌സ് ഉണ്ടാകില്ല. ഇതോടെ രാജ്യത്ത് വാഹന മോഷണവും കോടികള്‍ കൊയ്യുന്ന വ്യാജ സ്‌പെയര്‍ പാര്‍ട് കച്ചവടവും കുറയുമെന്നാണ് കരുതുന്നത്. ഇത്തരം മൈക്രോ ഡോട്ടുകള്‍ ഒരു രീതിയിലും മായ്ച്ചു കളയാന്‍ സാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

അറിയിപ്പ് വന്നതിന് പിന്നാലെ ഏതെങ്കിലും തരത്തിലുള്ള ആക്ഷേപമുള്ള പക്ഷം 30 ദിവസത്തിനകം അറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

 

Author

Related Articles