വീടിന്റെ പോര്‍ച്ചില്‍ കാര്‍ മൂടി സൂക്ഷിച്ചാല്‍ നിറം മങ്ങുമോ? കാര്‍ മൂടുന്നത് ഗുണമോ ദോഷമോ എന്നറിയാം
വീടിന്റെ കാര്‍ പോര്‍ച്ചില്‍ വല്യ കുഴപ്പമില്ലാതെ കിടന്നാലും കാര്‍ മൂടിയിടുന്ന സ്വഭാവം ചിലര്‍ കാട്ടാറുണ്ട്. വണ്ടിയില്‍ പൊടി പിടിക്കണ്ട എന്ന് കരുതിയാണിത്. എന്നാല്‍ ഇങ്ങനെ ചെയ്താന്‍ നിറം മങ്ങുമോ? ഏതെങ്കിലും തരത്തില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നൊക്കെ ചിന്തിച്ച് കണ്‍ഫ്യൂഷന്‍ അടിക്കുന്നവരാണ് മിക്കവരും. വാഹനത്തില്‍ പൊടി പിടിക്കാതിരിക്കാനും പക്ഷികള്‍ കാഷ്ഠിക്കാതിരിക്കാനുമെല്ലാം കാര്‍ കവര്‍ നല്ലതാണ്.
മാത്രല്ല ഗുണമേന്മയുള്ള കാര്‍ കവറുകള്‍ യുവി കിരണങ്ങളില്‍ നിന്ന് കാറിനെ സംരക്ഷിക്കുന്നു. കൂടാതെ കൂടുതല്‍ വെയില്‍ ഏല്‍ക്കുന്നതു മൂലമുള്ള നിറം മങ്ങലും (അകത്തും പുറത്തും) മൂടി സൂക്ഷിക്കുന്നത് ഇല്ലാതാക്കും. ചെറിയ സ്‌ക്രാച്ചുകളില്‍ നിന്നും ചെറിയ കേടുപാടുകളില്‍ നിന്നും രക്ഷിച്ചേക്കാം.
എന്നാല്‍ ഗുണം പോലെ തന്നെ ദോഷ വശങ്ങളും കാര്‍ മൂടിവെയ്ക്കുന്നതുകൊണ്ടുണ്ട്. പോളിത്തീന്‍, നൈലോണ്‍, പ്ലാസ്റ്റിക് നിര്‍മിത കാര്‍ കവറുകള്‍ ഉപയോഗിച്ച് കാര്‍ മൂടുമ്പോള്‍ കാറിലോ കവറിലോ ഈര്‍പ്പം ഉണ്ടെങ്കില്‍ ഇത് പെയിന്റിനു പുറത്ത് മങ്ങിയ പാടു വീഴാന്‍ ഇടയാക്കും. ഇത് കാര്‍ പോളിഷ് ചെയ്താലേ പോകൂ. കാര്‍ മൂടിവയ്ക്കുമ്പോള്‍ ഈര്‍പ്പരഹിതമാണെന്ന് ഉറപ്പുവരുത്തുക. അതുപോലെ മാസങ്ങളോളം മൂടിവയ്ക്കുന്നതും നല്ലതല്ല.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം