Lifestyle

ഇക്കാര്യങ്ങള്‍ അറിയാതെ യൂസ്ഡ് കാര്‍ വാങ്ങിയാല്‍ കുടുങ്ങും!

 കാര്‍ വിപണിയിലെ ഡിമാന്റ് കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുമ്പോഴും യൂസ്ഡ് കാര്‍ വിപണിയില്‍ വന്‍ വളര്‍ച്ചയാണ് സംഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷം 33 ലക്ഷം പുതിയ കാറുക ളുടെ വില്‍പ്പന നടന്നപ്പോള്‍ ഉപയോഗിച്ച 40 ലക്ഷം കാറുകളാണ് വില്‍ക്കപ്പെട്ടത്. നിലവില്‍ പുതിയ കാറുകളുടെ വില്‍പ്പനയുടെ 1.3 മടങ്ങാ ണ് ഉപയോഗിച്ച കാറുകളുടെ വില്‍പ്പന. അതേ സമയം ലോകശരാശരി ഇതിനേക്കാള്‍ ഉയര്‍ ന്നതാണ്. ആഗോള തലത്തില്‍ യൂസ്ഡ്കാര്‍ വിപണി പുതിയ കാറുകളുടെ വിപണിയുടെ മൂന്ന് മടങ്ങാണ്.

ഇന്ത്യയില്‍ പുതിയ കാറുകളുടെ വില്‍പ്പന കുറഞ്ഞപ്പോള്‍ ഉപയോഗിച്ച കാറുകളുടെ വില്‍ പ്പനയില്‍ 15-18 ശതമാനം വളര്‍ച്ചയാണ് കാണു ന്നത്. ഉപയോഗിച്ച കാറുകള്‍ വാങ്ങുന്നതിനാ യി നല്‍കുന്ന ബാങ്ക് വായ്പയുടെ വിതരണ ത്തില്‍ 12 ശതമാനം മുതല്‍ 18 ശതമാനം വരെ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് വിവിധ ബാങ്കു കള്‍ വെളി പ്പെടുത്തുന്നത്.

ഉപയോഗിച്ച കാര്‍ വാങ്ങുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വായ്പ യെടുത്താണ് ഉപയോഗിച്ച കാര്‍ വാങ്ങുന്നതെ ങ്കില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണം.ഉപയോഗിച്ച കാര്‍ വാങ്ങുന്നതിനു മുമ്പ്എ ല്ലാ രേഖകളും കൃത്യമായി പരിശോധിക്കുകയാ ണ് ആദ്യത്തെ കാര്യം. ആര്‍സി ബുക്ക് കാര്‍ വില്‍ക്കുന്ന വ്യക്തിയുടെ പേരില്‍ തന്നെയാ ണോയെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കാറിന്റെ രേഖകള്‍ കൃത്യമാണോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ വായ്പ നല്‍കുകയുള്ളൂ. രേഖകള്‍ പരിശോധിക്കുന്നതിനു പുറമെ അവ തങ്ങളു ടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് കാറിന്റെ വിലനിര്‍ണയം നടത്തുകയും ചെയ്യും.

കാറിന്റെ മൂല്യം അതിന്റെ ഉപയോഗം, എത്ര തവണ ഉടമസ്ഥത കൈമാറ്റം ചെയ്യപ്പെട്ടു, മൈ ലേജ് തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാ നത്തിലാണ് നിര്‍ണയിക്കപ്പെടുന്നത്. കാറിന്റെ പഴക്കത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ല വിലനിര്‍ണയം നടത്തുന്നത്. ഉദാഹരണത്തിന് ഒരു വര്‍ഷം പഴക്കമുള്ള ഒരു കാറിന്റെ ഉപ യോഗം 50,000 കിലോമീറ്റര്‍ കവിഞ്ഞുവെങ്കില്‍ സമാനമായ പഴക്കമുള്ള സമാന മോഡലിലു ള്ള മറ്റൊരു കാറിന്റെ ഉപയോഗം 10,000 കി ലോമീറ്റര്‍ മാത്രമായിരിക്കാം. രണ്ടിന്റെയും വില വ്യത്യസ്തമായിരിക്കും.

സാധാരണ നിലയില്‍ പത്ത് വര്‍ഷത്തി ലേറെ പഴക്കമുള്ള കാറുകള്‍ക്ക് വായ്പ ല ഭിക്കാറില്ല. അതു പോലെ കാറിന്റെ പഴക്കം പത്ത് വര്‍ഷമാകുമ്പോഴേക്കും വായ്പ അട ച്ചുതീരുന്ന രീതിയിലായിരിക്കും മിക്ക സ്ഥാപ നങ്ങളും വായ്പ നല്‍കുന്നത്. ഉദാഹരണത്തി ന് ഏഴ് വര്‍ഷം പഴക്കമുള്ള ഒരു കാറിന് പരമാ വധി ലഭിക്കാവുന്നത് മൂന്ന് വര്‍ഷത്തേക്കുള്ള വായ്പയായിരിക്കും. ചില ബാങ്കുകള്‍ കാറി ന്റെ പഴക്കം എട്ട് വര്‍ഷം വരെ എന്ന് നിഷ്‌കര്‍ ഷിക്കാറുണ്ട്.ഉപയോഗിച്ച കാറിന് നല്‍കുന്ന വായ്പ യുടെ പലിശ പുതിയ കാറിന് നല്‍കുന്ന വായ്പയേക്കാള്‍ ഉയര്‍ന്നതാണ്. ഇത് വിവി ധ ബാങ്കുകളില്‍ രണ്ട് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ കൂടുതലാണ്. ഇക്കാ ര്യം കൂടി പരിഗണിച്ചേ ഉപയോഗിച്ച കാര്‍ വാങ്ങുന്നതിന് വായ്പയെടുക്കണോയെന്ന് തീരുമാനിക്കാവൂ. നിങ്ങള്‍ക്ക് മികച്ച ക്രെഡി റ്റ് സ്‌കോറുണ്ടെങ്കില്‍ പലിശ കുറയ്ക്കുന്നതി നായി ആവശ്യപ്പെടാവുന്നതാണ്

 

Author

Related Articles