Lifestyle

ഇന്ന് മുതല്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് അതീവ സുരക്ഷ; ഇനി പുതിയ സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള നമ്പര്‍ പ്ലേറ്റുകള്‍

ഏപ്രില്‍ 1 ന് ശേഷം നിര്‍മ്മിക്കപ്പെടുന്ന എല്ലാ വാഹനങ്ങള്‍ക്കും ഉയര്‍ന്ന സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കും. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളുടെ നഗരത്തിലെ ആര്‍ടിഒകള്‍ ഉറപ്പാക്കേണ്ടതുണ്ട്. സംസ്ഥാനത്ത് എല്ലാ ആര്‍.ടി.ഒകള്‍ക്കും പുതിയ നമ്പര്‍ പ്ലേറ്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. നിലവിലുള്ള വാഹനങ്ങള്‍ക്ക്  പുതിയ നമ്പര്‍ പ്ലേറ്റുകള്‍ പെട്ടെന്ന് മാറ്റേണ്ടതില്ല. എന്നിരുന്നാലും താല്‍പര്യമള്ളവര്‍ക്ക് ഘടിപ്പിക്കാം. ഏപ്രില്‍ 1 ന് ശേഷം നിര്‍മ്മിക്കുന്ന വാഹനങ്ങളുടെ കാര്യത്തില്‍ വാഹനങ്ങളെ ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളോടെയാണ് വിതരണം ചെയ്യുന്നത്. വാഹന മോഷണം തടയുന്നതിനും നമ്പര്‍ പ്ലേറ്റുകളുടെ ഏകീകൃത  ഉറപ്പുവരുത്തുന്നതിനുമാണ് ഇങ്ങനൊരു നീക്കം. 

വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ മോട്ടോര്‍വാഹന വകുപ്പ് നമ്പര്‍ നല്‍കും. ഇത് നമ്പര്‍ പ്ലേറ്റില്‍ പതിച്ച് ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ഡീലര്‍മാര്‍ക്കായിരിക്കും. നമ്പര്‍ പ്ലേറ്റ് നിര്‍മിക്കാന്‍ ഏതെങ്കിലും അംഗീകാരമുള്ള സ്ഥാപനത്തെ വാഹന നിര്‍മാതാവിനു സമീപിക്കാം. റജിസ്‌ട്രേഷന്‍ നമ്പര്‍, എന്‍ജിന്‍, ഷാസി നമ്പറുകള്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ മുന്‍വശത്തെ ഗ്ലാസില്‍ പതിപ്പിക്കും. ഇതില്‍ മാറ്റം വരുത്താന്‍ പിന്നീട് സാധിക്കില്ല. ഇളക്കാന്‍ ശ്രമിച്ചാല്‍ തകരാര്‍ സംഭവിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഗ്ലാസ് മാറേണ്ടി വന്നാല്‍ പുതിയ സ്റ്റിക്കറിനു അംഗീകൃതര്‍ സര്‍വീസ് സെന്ററിനെ സമീപിക്കുകയും വേണം. 

നമ്പര്‍പ്ലേറ്റുകള്‍ക്ക് നിശ്ചിത അളവ് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ മോഡല്‍ അനുസരിച്ച് ഇവ ഘടിപ്പിക്കേണ്ട പ്രതലത്തില്‍ വ്യത്യാസമുണ്ട്. സാധാരണയായ നമ്പര്‍ പ്ലേറ്റുകള്‍ സ്‌ക്രൂ ഉപയോഗിച്ചാണ് ഘടിപ്പിക്കാറ്. പുതിയ പ്ലേറ്റുകള്‍ റിവെറ്റ് തറച്ചായിരിക്കും പിടിപ്പിക്കുക. ഇത് ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും. ഹോളോഗ്രാം മുദ്ര മറ്റൊരു പ്രത്യേകതയാണ്. വാഹനത്തിന്റെ ഒറിജനല്‍ രേഖകള്‍ ഹാജരാക്കിയാലേ നമ്പര്‍ പ്ലേറ്റ് ലഭിക്കൂ. 

പുതിയ സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള നമ്പര്‍ പ്ലേറ്റുകള്‍ നിലവില്‍ വരുന്നത് ദേശീയതലത്തില്‍ തന്നെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഐകരൂപം കൈവരിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ഇറക്കിയ ഉത്തരവില്‍ എല്ലാ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് വേണമെന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

 

Author

Related Articles