വിവോ ഇന്ത്യയില്‍ പുതിയ റിസേര്‍ച്ച് സെന്ററുകള്‍ ആരംഭിക്കും
ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ റിസേര്‍ച്ച് സെന്റര്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനീസ് സ്മാര്‍ട് ഫോണ്‍ ഭീമനായ വിവോ. ഇന്ത്യയില്‍ പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുക എന്നതാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ വിവിധ പദ്ധതികളെ പറ്റിയും വിവോയുടെ റിസേര്‍ച്ച് സെന്റര്‍ പഠനം നടത്തിയേക്കും.പുതിയ റിസേര്‍ച്ച് ആരംഭിക്കുക ഉത്തര്‍പ്രദേശിലായിരിക്കുമെന്നാണ് കമ്പനി അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതിനായി 4000 കോടി രൂപയോളം ഉത്തര്‍പ്രദേശില്‍ വിവോ നിക്ഷേപിക്കും.
പുതിയ റിസേര്‍ച്ച് സെന്ററിലൂടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷിക്കാന്‍ പറ്റുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏകദേശം 5000 തൊഴിലുകള്‍ പുതിയ റിസേര്‍ച്ച് സെന്ററിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ കമ്പനിക്ക് സാധ്യമാകും. റിസേര്‍ച്ച് സെന്റിലൂടെ പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ വിവോ തയ്യാറെടുക്കും. സ്മാര്‍ട് ഫോണിന്റെ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുക, ഡിസൈനുകള്‍ തുടങ്ങിയ കാര്യങ്ങളുടെ പ്രവര്‍ത്തനം റിസേര്‍ച്ച് സെന്ററിലാകും നടക്കുക. രാജ്യത്ത് സ്മാര്‍ട് ഫോണ്‍ വിപണിയില്‍ മൂന്നാം സ്ഥാനത്തുള്ള കമ്പനിയാണ് വിവോ. പുതിയ റിസേര്‍ച്ച് സെന്ററിന്റെ പ്രവര്‍ത്തനത്തിലൂടെ വിപണി കീഴടക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് വിവോ.
Related Articles
-
പുതിയ ആല്‍ഫ സിഎന്‍ജിയുമായി മഹീന്ദ്രയുടെ കാര്‍ഗോ, പാസഞ്ചര്‍ വേരിയന്റുകള്‍ -
ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ച് എംജി മോട്ടോര്‍ ഇന്ത്യ -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ വില്‍പ്പനയ്ക്ക് എത് -
ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളുമായി ടാറ്റ; ജനുവരി 19ന് അവതരിപ്പി -
അടുത്തിടെ പുറത്തിറക്കിയ യമഹയുടെ ഈ മോട്ടോര്‍സൈക്കിളിന് വില വര്‍ധിക്കുന്നു; അറിയാം -
ഓള് ഇലക്ട്രിക് പോര്‍ഷ മകാന്‍ 2023ല്‍ ആഗോള വിപണികളില്‍ -
വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം -
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം