Lifestyle

ബിസിനസുകള്‍ വര്‍ധിപ്പിക്കാന്‍ പുതിയ ഫീച്ചറുമായി വാട്‌സ്ആപ് ബിസിനസ്

സംരംഭകര്‍ക്ക് വേണ്ടി പുതിയ കാറ്റലോഗ് ഫീച്ചര്‍ പുറത്തിറക്കി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷനിലാണ് ഉപഭോക്താക്കള്‍ക്ക് ബ്രൗസ് ചെയ്യാന്‍ സാധിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിസിനസുകള്‍ക്ക് അവരുടെ പ്രൊഡക്ടുകള്‍  പ്രദര്‍ശിപ്പിക്കാനും പങ്കിടാനുമുള്ള മൊബൈല്‍സ്റ്റോര്‍ ഫ്രണ്ടാണ് കാറ്റലോഗുകള്‍.

അത് വഴി ആളുകള്‍ക്ക് എളുപ്പത്തില്‍ ബ്രൗസ് ചെയ്യാനും താല്‍പ്പര്യമുള്ള വസ്തുക്കള്‍ വാങ്ങാനും സാധിക്കുമെന്ന് കമ്പനി അറിയിച്ചു. കാറ്റലോഗില്‍ ഓരോ പ്രൊഡക്ടിന്റെയും വില,വിശദാംശങ്ങള്‍,പ്രൊഡക്ട് കോഡ് എന്നിവ ആഡ് ചെയ്യാം. ഉപഭോക്താക്കളുടെയും ബിസിനസുകാരുടെയും ഫോണ്‍ സ്‌റ്റോറേജ് സ്‌പേസിലാണ് ഈ കാറ്റലോഗ് വാട്‌സ്ആപ് ഹോസ്റ്റ് ചെയ്യുക.ഈ വര്‍ഷം മെയ് മാസം നടന്ന ഫേസ്ബുക്ക് വാര്‍ഷിക ഡവലപ്പേഴ്‌സ്  മീറ്റ് F8ല്‍ ആണ് ഫീച്ചര്‍ പ്രഖ്യാപിച്ചിരുന്നത്.

അടുത്തിടെ ഫേസ്ബുക്ക് പുതിയകമ്പനി ലോഗോയും  പരിചയപ്പെടുത്തിയിരുന്നു. പുതിയ കാറ്റലോഗ് ഫീച്ചര്‍ സംരംഭകമേഖലയുടെ ബിസിനസ് വ്യാപനത്തിന് കൂടുതല്‍ സഹായകമാകും.ഓണ്‍ലൈന്‍ വില്‍പ്പന കുറച്ചുകൂടി സുഗമമാക്കുന്നതാണ് ഈ ഫീച്ചറുകള്‍. ഉപഭോക്താക്കളിലേക്ക് എളുപ്പം എത്താന്‍ വാട്‌സ്ആപ് ബിസിനസ് ആപ്പ് സഹായകരമാണ്.

 

Author

Related Articles