Lifestyle

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വീഡിയോകള്‍ക്കായി വാട്‌സപ്പ് ഗ്രൂപ്പുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍

വാട്‌സപ്പ്  ചാറ്റ് ഗ്രൂപ്പുകള്‍ ഇന്ത്യയിലുള്ള കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോകളെ പങ്കുവയ്ക്കാന്‍ ഉള്ള ഒരു പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുന്നത് തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. സൈബര്‍ സെക്യൂരിറ്റി ഓര്‍ഗനൈസേഷന്റെ അന്വേഷണപ്രകാരമാണ് ഇത് കണ്ടെത്തിയത്. മാര്‍ച്ച് മാസത്തില്‍ നടന്ന രണ്ട് അന്വേഷണങ്ങളില്‍ സൈബര്‍ പീസ് ഫൗണ്ടേഷന്‍ (സിപിഎഫ്) ഇത്തരത്തില്‍ നൂറുകണക്കിന് അംഗങ്ങളുള്ള ഗ്രൂപ്പുകളില്‍ ഡസന്‍ കണക്കിന് വീഡിയോകള്‍ വാട്‌സപ്പില്‍ കണ്ടെത്തി.

ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്കും അക്രമണങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ഒരു സൈബര്‍ സുരക്ഷയും നയവും സിപിഎഫ് ആണ്. 2015 ല്‍ സ്ഥാപിതമായ സിപിഎഫ്  സര്‍ക്കാര്‍, നിയമ നിര്‍വ്വഹണ ഏജന്‍സികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു. സിപിഎഫിന്റെ നാല് മാസത്തെ തുടര്‍ച്ചയായ അന്വേഷണത്തില്‍ കുട്ടികളോടും മുതിര്‍ന്നവരോടുമായി ശാരീരിക ബന്ധം വിനിയോഗിക്കുന്ന നിരവധി ഗ്രൂപ്പുകളുണ്ടെന്നാണ് കണ്ടെത്തിയത്. 

ലൈംഗിക സ്പഷ്ടമായ പ്രവൃത്തിയില്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് രൂപത്തില്‍ കുട്ടികളെ ചിത്രീകരിക്കുന്ന സംപ്രേഷണം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, 2000 ന്റെ സെക്ഷന്‍ 67 ബി പ്രത്യേകം നിരോധിച്ചിരുന്നു.

 

Author

Related Articles