Lifestyle

ജനുവരിയില്‍ ഒരു കാര്‍ പോലും ഉല്‍പാദിപ്പിക്കാതെ നാനോ കാര്‍ കമ്പനി

ഒരു ലക്ഷത്തിന്റെ കാര്‍ എന്ന സവിശേഷതയുമായി വിപണികീഴടക്കാമെന്ന സ്വപ്‌ന സാഫല്യത്തോടെ വന്ന കാറായിരുന്നു നാനോ. പത്തു വര്‍ഷം നീണ്ട ജൈത്രയാത്രയാണ് നാനോ നടത്തിയത്. എന്നാല്‍ ടാറ്റ മോട്ടോഴ്‌സ് നാനോയുടെ ഭാവിയില്‍ ഊഹാപോഹങ്ങള്‍ക്കിടയാക്കുമ്പോള്‍, കമ്പനി ജനുവരിയില്‍ ഒരു കാര്‍ പോലും ഉണ്ടാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്തിട്ടില്ല. 2020 ഏപ്രില്‍ മുതല്‍ നാനോയുടെ ഉല്‍പ്പാദനവും വില്‍പ്പനയും നിര്‍ത്തലാക്കുകയാണെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. 

ടാറ്റാ മോട്ടോര്‍സ്  ജനുവരിയില്‍ ഒരു യൂണിറ്റ് പോലും നാനോ കാര്‍ നിര്‍മ്മിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 83 യൂണിറ്റായിരുന്നു നിര്‍മ്മിച്ചത്.  കഴിഞ്ഞ ജനുവരിയില്‍ 62 യൂണിറ്റ് കാറുകളായിരുന്നു നാനോ വില്‍പ്പന. എന്നാല്‍ ആവശ്യക്കാര്‍ക്ക് നാനോയെ നിര്‍മ്മിച്ചു കൊടുക്കാനുള്ള നടപടികള്‍ ടാറ്റ സ്വീകരിക്കുമെന്നാണ് വിവരം. അതായത് ഡീലര്‍ഷിപ്പുകള്‍ക്ക് കിട്ടുന്ന ഓര്‍ഡര്‍ അനുസരിച്ചു മാത്രമെ നാനോയെ കമ്പനി നിര്‍മ്മിക്കുകയുള്ളു.

രാജ്യത്ത് വാഹനങ്ങളില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് വാഹനത്തിന് കഴിയില്ല എന്നതിനാലാണ് പിന്‍വാങ്ങലെന്നാണ് കമ്പനിയില്‍ നിന്നുള്ള വിവരം. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ കൈവരിക്കണമെങ്കില്‍ 'നാനോ'യില്‍ ഗണ്യമായ നിക്ഷേപം അനിവാര്യമാണ്.

 

 

Author

Related Articles