ഡിവിഡന്റ് പ്ലാനിനേക്കാള്‍ മെച്ചം സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍

February 14, 2020 |
|
Investments

                  ഡിവിഡന്റ് പ്ലാനിനേക്കാള്‍ മെച്ചം സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍

സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍ വഴി തുക പിന്‍വലിക്കുന്നവര്‍ക്ക് കുറഞ്ഞ നികുതി മാത്രമേ നല്‍കേണ്ടി വരുന്നുള്ളൂ. രണ്ട് കാരണങ്ങളാണ് ഇതിനുള്ളത്.ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നിക്ഷേപ കാലയളവിനിടെ വരുമാനം ലഭിക്കുന്നതിനായി ഡിവിഡന്റ് പ്ലാന്‍ ആണോ സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍ ആണോ തിരഞ്ഞെടുക്കേണ്ടത് എന്ന സംശയം ഉണ്ടാകാറുണ്ട്. തീര്‍ച്ചയായും സിസ്റ്റമാറ്റിക് വിത് ഡ്രോവല്‍ പ്ലാന്‍ ആണ് മികച്ച മാര്‍ഗം. നിശ്ചി ത കാലയളവിനിടെ നിശ്ചിത തുക പിന്‍വലിക്കുന്നതാണ് സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍.ഡിവിഡന്റ് പ്ലാന്‍ ആണ് മികച്ചത് എന്ന ധാരണ പൊതുവെ നിക്ഷേപകര്‍ക്കിടയിലുണ്ട്. നിക്ഷേപകന് ലഭിക്കുന്ന ഡിവിഡന്റിന് നികുതി നല്‍കേണ്ടതില്ല എന്ന കാരണത്താലാണ് ഇത്. എന്നാല്‍ ലാഭ വിഹിത വിതര ണ നികുതി നല്‍കാന്‍ മ്യൂച്വല്‍ ഫണ്ട് കമ്പനി ബാധ്യസ്ഥമാണ്. ഇത് കിഴിച്ചതിനു ശേഷം കണക്കാക്കുന്ന ലാഭവിഹിതം മാത്രമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്.

സെസും സര്‍ചാര്‍ജും ഉള്‍പ്പെടെ 29.12 ശതമാനമാണ് ഡെറ്റ് ഫണ്ടുകളുടെ ഡിവിഡന്റ് സ്‌കീമുകള്‍ക്ക് ബാധകമായ ലാഭവിഹിത വിതരണ നികുതി. ഈ നികുതി കിഴിച്ചതിനു ശേഷമുള്ള ലാഭവിഹിതം മാത്രമേ നിക്ഷേപകന് ലഭിക്കുകയുള്ളൂ. അതേ സമയം സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍ വഴി തുക പിന്‍വലിക്കുന്നവര്‍ക്ക് കുറഞ്ഞ നികുതി മാത്രമേ നല്‍കേണ്ടി വരുന്നുള്ളൂ. രണ്ട് കാരണങ്ങളാണ് ഇതിനുള്ളത്. ഒന്നാമത്, സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍ വഴി പിന്‍വലിക്കുന്ന തുകയില്‍ മൂലധനവും നേട്ടവും ഉള്‍ പ്പെടും. ഇതില്‍ നേട്ടത്തിന് മാത്രമാണ് നികു തി നല്‍കേണ്ടത്. രണ്ടാമത്, മൂലധന നേട്ടത്തിന് മാത്രമായുള്ള നികുതി താരതമ്യേന താഴ്ന്ന നിരക്കിലായിരിക്കും.സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍ വഴി എല്ലാ മാസവും നിശ്ചിത തുകയായിരിക്കും പിന്‍വലിക്കുന്നത്. അതേ സമയം ഡിവിഡന്റ് പ്ലാനുകളില്‍ നിന്ന് ലാഭവിഹിതം ലഭിക്കുന്നത് ഫണ്ട് ഹൗസിന്റെ നയത്തിനും വിപണി കാലാവസ്ഥയ്ക്കും അനുസരിച്ചായിരിക്കും.

നിങ്ങള്‍ നികുതി ബാധ്യതയില്ലാത്ത വരുമാന സ്ലാബിലാണ് പെടുന്നതെങ്കില്‍ സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍ വഴി 36 മാസത്തിനുള്ളില്‍ പിന്‍വലിക്കുന്ന തുകയ്ക്ക് നി കുതി നല്‍കേണ്ടി വരില്ല. കാരണം 36 മാസത്തിനകം പിന്‍വലിക്കുമ്പോള്‍ ബാധകമായ ഹ്രസ്വകാല മൂലധന നേട്ട നികുതി വരുമാനത്തിനൊപ്പം ചേര്‍ത്താണ് കണക്കാക്കേണ്ടത്. അതുകൊണ്ടു തന്നെ നികുതി രഹിത സ്ലാബില്‍ പെടുന്നവര്‍ക്ക് ഡെറ്റ് ഫണ്ടില്‍ നിന്നും ലഭിക്കുന്ന മൂലധന നേട്ടത്തിനും നി കുതി നല്‍കേണ്ടി വരില്ല. അതേ സമയം നിങ്ങള്‍ ഡിവിഡന്റ് പ്ലാന്‍ ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഏത് നികുതി സ്ലാബിലായാലും നികുതി പിടിച്ചതിനു ശേഷമുള്ള ലാ ഭവിഹിതം മാത്രമേ ലഭ്യമാകൂ.

ഇക്വിറ്റി ഫണ്ടുകളുടെ കാര്യത്തിലായാലും ഡിവിഡന്റ് പ്ലാനുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഡിവിഡന്റ് പ്ലാനുകള്‍ക്ക് പത്ത് ശതമാനം ലാഭവിഹിത വിതരണ നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രോത്ത് പ്ലാനുകളിലെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന ദീര്‍ഘകാല മൂലധന നേട്ടം പ്രതിവര്‍ ഷം ഒരു ലക്ഷം രൂപക്ക് മുകളിലാണെങ്കില്‍ മാത്രമേ ദീര്‍ഘകാല മൂലധന നേട്ട നികുതി നല്‍കേണ്ടതുള്ളൂ. അതേ സമയം ഡിവിഡന്റ് പ്ലാനുകളില്‍ ഓരോ തവണ ലഭിക്കുന്ന ഡിവിഡന്റിനും, തുക എത്രയായാലും പത്ത് ശതമാനം നികുതി ബാധകമാകും.ഡിവിഡന്റിനുള്ള നികുതി ഒഴിവാക്കാന്‍ ഡിവിഡന്റ് പുനര്‍നിക്ഷേപിക്കുന്ന സ്‌കീം തിരഞ്ഞെടുക്കുന്നത് ഉചിതമായ രീതിയല്ല. ഇത് നേട്ടം കുറയാന്‍ മാത്രമേ കാരണമാകൂ. ഡിവിഡന്റ് നിക്ഷേപകര്‍ക്ക് ലഭിക്കുമ്പോള്‍ പത്ത് ശതമാനം നികുതി കിഴിച്ചതിനു ശേഷമുള്ള തുക മാത്രമേ ലഭിക്കുകയുള്ളൂ

 

Sabeena T K

Sub Editor Financial View
mail: sabinat4mmnews@gmail.com

Related Articles

© 2020 Financial Views. All Rights Reserved