റിലയന്‍സ് റീട്ടെയ്‌ലര്‍ വ്യാപാരത്തിന്റെ ഐപിഒ ജൂണില്‍ ആരംഭിക്കും

February 26, 2019 |
|
Investments

                  റിലയന്‍സ് റീട്ടെയ്‌ലര്‍ വ്യാപാരത്തിന്റെ ഐപിഒ ജൂണില്‍ ആരംഭിക്കും

റിലയന്‍സ് ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ യൂണിറ്റായ റിലയന്‍സ് വെഞ്ച്വേഴ്‌സിന്റെ ഓഹരി വില്‍പ്പന (ഐപിഒ) ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും.  റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയ്‌ലര്‍ വില്‍പ്പനില്‍ വന്‍വളര്‍ച്ച കൈവരിച്ചതിനാല്‍ റിലയന്‍സ് റീട്ടെയ്‌ലറിന്റെ ഓഹരിയില്‍ മികച്ച നിലവാരമാണ് കമ്പനി അധികൃതര്‍ പ്രീതക്ഷിക്കുന്നത്. 

രാജ്യത്ത് ഏറ്റവും വളര്‍ച്ചാ നിരക്കുള്ള കമ്പനിയും, ആസ്തിയില്‍ മുന്‍പന്തിയിലുള്ളതുമയ കമ്പനിയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ആര്‍എല്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രതീക്ഷയാണ് ഇതിലൂടെ ലഭിക്കുന്നത്. റിലയന്‍സ് ബ്രാന്‍ഡ്‌സ്, റിലയന്‍സ് റീട്ടെയ്‌ലര്‍ ലിമിറ്റഡ് എന്നിവയ്ക്ക് കീഴിലാണ് റീട്ടെയ്‌ലര്‍ കണ്‍സ്യൂമര്‍ പ്രവര്‍ത്തിക്കുക. ആഗോള ഫാഷന്‍ ബ്രാന്‍ഡുകളുമായി പ്രവര്‍ത്തിച്ചാണ് റിലയന്‍സ് റീട്ടെയ്‌ലര്‍ പ്രവര്‍ത്തിക്കുക.

2018ലാണ് റിലയന്‍സ് റീട്ടെയ്‌ലര്‍ വ്യാപാരത്തിലേക്ക് പ്രവേശനം നടത്തിയത്. വരുമാനത്തില്‍ വന്‍വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 69.198 കോടി രൂപയാണ് റിലയന്‍സ് റീട്ടെയ്‌ലര്‍ വ്യാപാരത്തിലൂടെ നേടിയത്. വരുമാനത്തില്‍ കൂടുതല്‍ വളര്‍ച്ചാ നിരക്ക് കൈവരിച്ചതിനാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഒഴുകിയെത്തുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. 

 

Related Articles

© 2025 Financial Views. All Rights Reserved