2020ല്‍ വിശ്വസിച്ച് നിക്ഷേപിക്കാവുന്ന 11 കമ്പനികളുടെ ഓഹരികള്‍

January 03, 2020 |
|
Investments

                  2020ല്‍ വിശ്വസിച്ച് നിക്ഷേപിക്കാവുന്ന 11 കമ്പനികളുടെ ഓഹരികള്‍

2020ല്‍ ഓഹരി നിക്ഷേപകര്‍ ഒരു പോര്‍ട് ഫോളിയോ രൂപപ്പെടുത്തുമ്പോള്‍ പ്രധാനമായും ബാങ്കിങ് & ഫിനാന്‍സ് മേഖലയ്ക്കു തന്നെയായിരിക്കണം പ്രാമുഖ്യം നല്‍കേണ്ടത്. `സണ്‍റൈസ്' സെക്ടറുകളായ ഇന്‍ഷുറ ന്‍സ്, അസറ്റ് മാനേജ്മെന്റ്, വാതക വിതര ണം തുടങ്ങിയവക്കും പോര്‍ട്ഫോളിയോയില്‍ പ്രാതിനിധ്യം നല്‍കേണ്ടതുണ്ട്. ഐടി, ഫാര്‍മ എന്നിവയ്ക്കൊപ്പം ആഭ്യന്തര ഉപഭോഗത്തില്‍ അധിഷ്ഠിതമായ കമ്പനികളെയും പരിഗണിക്കേണ്ടതുണ്ട്.പ്രത്യേക സാമ്പത്തിക സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഈ പുതുവര്‍ഷം നമ്മള്‍ക്ക് പരിഗണിക്കാവുന്ന ഓഹരികള്‍ ഏതൊക്കെയാണ് ... ഈ വര്‍ഷം മികച്ച ലാഭം പ്രതീക്ഷിക്കാവുന്ന 11 ഓഹരികളെയാണ് ഇന്ന് മണിചെപ്പില്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്.

കോണ്‍കോര്‍

ഇന്ത്യയിലെ പൊതുമേഖലയിലെ നവരത്ന കമ്പനികളിലൊന്നാണ് കണ്‍ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (കോണ്‍കോര്‍). കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണാധികാരം ഉപേക്ഷിച്ചുകൊണ്ട് ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള തീരുമാനമെടുത്തത് ധനമന്ത്രാലയമാണ്. ഓഹരിവിറ്റഴിക്കല്‍ കമ്പനിക്ക് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30.8 ശതമാനം ഓഹരികള്‍ സ്വകാര്യ കമ്പനിക്ക് വില്‍ക്കാനാണ് തീരുമാനം. ഈ നീക്കം കോണ്‍കോറിന്റെ പ്രവര്‍ത്തനക്ഷമതയും ലാഭക്ഷമതയും മെച്ചപ്പെടുത്താന്‍ വഴിവെച്ചേക്കും.അതുകൊണ്ടുതന്നെ നിക്ഷേപം ഇറക്കാന്‍ നല്ലൊരു ചോയ്‌സാണ് കോണ്‍കോര്‍.

ഗുജറാത്ത് ഗ്യാസ്

പരമ്പരാഗതമായ എല്‍പിജി സിലിണ്ടറുകള്‍ ക്ക് പകരം എല്‍എന്‍ജി കണക്ഷന്‍ ഉപയോഗിക്കുന്ന രീതിയിലേക്ക് രാജ്യത്തെ പാചക വാതക ഉപഭോഗം മാറികൊണ്ടിരിക്കുകയാണ്. ഇത് പാചക വാതക വിതരണ മേ ഖലയിലെ കമ്പനികളുടെ വളര്‍ച്ചാ സാധ്യത ശക്തമാക്കിയിരിക്കുകയാണ്. വാതക വിതര ണ മേഖലയിലെ ഗുജറാത്ത് ഗ്യാസ് ലിമിറ്റഡിന്റെ വളര്‍ച്ചാ സാധ്യത മുന്‍നിര്‍ത്തി വില യിരുത്തുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാന ത്തി ല്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് നല്ലൊരു ചോയ്‌സാണിത്. മികച്ച നേട്ടം പ്രതീക്ഷിക്കാവുന്ന ഓഹരികയാണിത്.

മുത്തൂറ്റ് ഫിനാന്‍സ്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് സ്വര്‍ണവാ യ്പ കൂടാതെ നൂതന ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. അസറ്റ് മാനേജ്മെന്റ് രംഗത്തേക്ക് കടക്കുന്ന മുത്തൂറ്റ് ഫിനാന്‍സ് ശക്തമായ വൈവിധ്യവല്‍ക്കരണത്തിന്റെ പാതയിലാണ്. സ്വര്‍ണ വില വര്‍ധന മുത്തൂറ്റ് ഫിനാന്‍സ് ഉള്‍പ്പെടെയുള്ള സ്വര്‍ണ വായ്പാ സ്ഥാപനങ്ങള്‍ തുടര്‍ന്നും മികച്ച ലാഭ വളര്‍ച്ച തുടരുന്നതിന് വഴിയൊരുക്കുന്ന ഘടകമാണ്.

ഈ വര്‍ഷം ബാങ്കിങ് മേഖലയില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് രണ്ട്് ബാങ്കുകളുടെ ഓഹരികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്

ഐസിഐസിഐ ബാങ്ക്

നേരത്തെ പുസ്തക മൂല്യത്തേക്കാള്‍ പല മടങ്ങ് ഉയര്‍ന്ന നിലയില്‍ വ്യാപാരം ചെയ്തിരുന്ന ഓഹരിയാണ് ഐസിഐസിഐ ബാങ്ക്. പക്ഷേ ബാങ്കിങ് മേഖലയും ഐസിഐസിഐ ബാങ്കും ഇടക്കാലത്ത് കടന്നുപോയ വൈഷമ്യങ്ങളുടെ ഘട്ടം ഓഹരി വിലയെയും ബാധിച്ചു. എന്നാല്‍ ഇപ്പോള്‍ വളര്‍ച്ചയുടെ പാതയില്‍ തിരികെ എത്തിയിരിക്കുകയാണ് ഐസിഐസിഐ ബാങ്ക്. ഇത് നേരത്തേതു പോലെ ഓഹരി വിലയില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എസ്ബിഐ

ഒരു കരകയറ്റം സമ്പദ്വ്യവസ്ഥയില്‍ സംഭവിച്ചുതുടങ്ങുമ്പോള്‍ തകര്‍ച്ച നേരിട്ട മികച്ച കമ്പനികളുടെ ഓഹരികള്‍ ശക്തമായ തിരിച്ചുവരവ് നടത്തുക തന്നെ ചെയ്യും. അത്തരമൊരു കരകയറ്റത്തില്‍ പ്രധാനമായും നേട്ടം കൊയ്യുന്നത് ഇപ്പോള്‍ മൂല്യതകര്‍ച്ച നേരിട്ട ബാങ്കിങ് പോലുള്ള മേഖലകളിലെ ഓഹരികളായിരിക്കും. ബാങ്കിങ് ഓഹരികളിലെ കരകയറ്റത്തെ നയിക്കുന്ന കമ്പനികളിലൊന്ന് എസ്ബിഐ ആയിരിക്കും.അതുകൊണ്ട് ഈ വര്‍ഷം പരിഗണിക്കാവുന്ന ഓഹരികളില്‍ എസ്ബിഐ ഉള്‍പ്പെടുത്താം

ഇതിന് പുറമേ മ്യൂച്ചല്‍ഫണ്ടിലും ഇന്‍ഷൂറന്‍സിലും ഒരു കൈനോക്കാമെന്ന് വിചാരിക്കുന്നവര്‍ക്ക് നല്ലൊരു ഓപ്ഷനായിരിക്കും എച്ച്ഡിഎഫ്‌സി

എച്ച്ഡിഎഫ്സി എഎംസി

ഇന്ത്യയിലെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ്കമ്പനിയാണ് എച്ച്ഡിഎഫ്സി എഎംസി .3.6 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. മ്യൂച്വല്‍ ഫണ്ട് എന്ന മാര്‍ഗത്തിന്റെ സാധ്യതകള്‍ മനസിലാക്കി കൂടുതല്‍ നിക്ഷേപകര്‍ ഈ മേഖലയിലേക്ക് കടന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ക്ക് മുന്നില്‍ വലിയ അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്. ഈ മേഖലയിലെ നമ്പര്‍ വണ്‍ കമ്പനി എന്ന നിലയില്‍ എച്ച്ഡിഎഫ് സി എഎംസിക്ക് ഈ അവസരങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താനാകും.

എച്ച്ഡിഎഫ്സി ലൈഫ്

2001ല്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.71 ശതമാനമായിരുന്നു ഇന്‍ഷുറന്‍സ് പ്രീമിയം ബിസിനസ്. 2017ല്‍ അത് 3.69 ശതമാനമായി ഉയര്‍ന്നു. ഇതോടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവ് വരുന്ന ആദ്യഘട്ടം പിന്നിടുക യും ലാഭക്ഷമതയിലെത്തുകയും ചെയ്തു. ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലെ പ്രമുഖ കമ്പനിയായ എച്ച്ഡിഎഫ്സി ലൈഫ് ഈ വളര്‍ച്ചയുടെ പ്രധാന ഗുണഭോക്താവായിരിക്കും.

സനോഫി ഇന്ത്യ

ഔഷധവ്യാപാര രംഗത്തെ പ്രമുഖ കമ്പനിയാണ് സനോഫി ഇന്ത്യ. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. ഗോവയിലും ഗുജറാത്തിലും രണ്ട് ഔഷധ നിര്‍മാണ യൂണിറ്റുകളാണ് സനോഫി ഇന്ത്യയ്ക്കുള്ളത്. ഫാര്‍മമേഖലയില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഓഹരിയാണ് ഇത്.

ഏഷ്യന്‍ പെയിന്റ്സ്

എല്ലാവര്‍ക്കും ഭവനം എന്ന കേന്ദ്രസര്‍ക്കാരി ന്റെ മുദ്രാവാക്യം ഗുണകരമാകുന്ന കമ്പനികളിലൊന്നായിരിക്കും ഏഷ്യന്‍ പെയിന്റ്സ്. ഭ വന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്നതിനും റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഏഷ്യന്‍ പെയിന്റ്സ് പോലുള്ള കമ്പനികളുടെ വരുമാനത്തിലും ലാഭത്തിലും വളര്‍ച്ചക്ക് വഴിയൊരുക്കും.

വോള്‍ട്ടാസ്

ജനങ്ങളുടെ ഉപഭോഗം വര്‍ധിക്കുന്നിന് സഹായകമായ നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്റ് പ്രയോജനപ്പെടുത്താന്‍ സജ്ജമായ കമ്പനിയാണ് എയര്‍ കണ്ടീഷണിങ്-എന്‍ജിനീയറിങ് കമ്പനിയായ വോള്‍ട്ടാസ്. ടാറ്റാ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട വോള്‍ട്ടാസ് എയര്‍കണ്ടീഷണര്‍ പോലുള്ള ഉല്‍പ്പന്നങ്ങളില്‍ ഇന്ത്യയിലെ സുസ്ഥാപിതമായ ബ്രാന്റാണ്.

റിലയന്‍സ് ഇന്റസ്ട്രീസ്

നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോയില്‍ ഉണ്ടായിരിക്കേണ്ട ഓഹരിയാണ് ഇന്ത്യന്‍ കമ്പനികളില്‍ ലാഭക്ഷമതയില്‍ ഒന്നാം സ്ഥാ നത്ത് നില്‍ക്കുന്ന റിലയന്‍സ് ഇന്റസ്ട്രീസ്. പ്രധാന ബിസിനസായ പെട്രോകെമിക്കല്‍സി ലും റിഫൈനിംഗിലും സ്ഥിരതയാര്‍ന്ന വളര്‍ ച്ചയാണ് കമ്പനി കൈവരിക്കുന്നത്.ടെലികോം ബിസിനസിലെ വളര്‍ച്ചയും ഓഹരിയുടെ മുന്നേറ്റത്തെ തുണക്കും. ടെലി കോം മേഖലയില്‍ പുതിയ തരംഗമായി മാറുകയും നവപ്രവണതകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്ത റിലയന്‍സ് ജിയോ വരുമാനം വര്‍ധിപ്പിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. റീട്ടെയില്‍ മേഖലയിലും സാന്നിധ്യം ശക്തമാ ക്കുകയാണ് റിലയന്‍സ്.

Related Articles

© 2024 Financial Views. All Rights Reserved