രാജ്യത്ത് 15 വിദേശ ബാങ്കുകള്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്; ബാങ്കിങ് മേഖലയില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമെന്ന് വിലയിരുത്തല്‍
ന്യൂഡല്‍ഹി: രാജ്യത്ത് 15 വിദേശ ബാങ്കുകള്‍ പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യയിലെ വിദേശ ബാങ്കുകളുടെ പ്രധാന ഉറവിട കേന്ദ്രമായ ചൈന, സിംഗപ്പൂര്‍, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളേക്കാള്‍ ഇന്ത്യയില്‍ വിദേശ ബാങ്കുകളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.15 ഓളം വിദേശ ബാങ്കുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ നിലവില്‍ താത്പര്യം അറിയിച്ചതൌന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് നിലവില്‍ 15 വിദേശ ബാങ്കുകള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകല് പ്രകാരം നിലവില്‍ രാജ്യത്ത് 46 വിദേശ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ രണ്ട് വിദേശ ബാങ്കുകള്‍ക്ക് പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പൂര്‍ണ ഉടമസ്ഥതയില്‍ ഉപകമ്പനികള്‍ ഇല്ലാത്ത വിദേശ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്നാണ് റിപ്പോര്‍ട്ട്. വാണിജ്യ മേഖലയില്‍ വിദേശ ബാങ്കുകള്‍ കൂടുതല്‍ പ്രവര്ത്തക്കുന്നതോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക കൂടുതല്‍ വളര്‍ച്ച നേടാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനികള്‍ രൂപീകരിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യ്ത്ത് 25 ശതമാനമെങ്കിലും ബാങ്കിങ് സേവനങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കണം. വായ്പ നല്‍കുന്നതും, തൊഴില്‍ സാധ്യതകള്‍ കൂടി നല്‍കുന്നതിനും വിദേശ ബാങ്കുകള്‍ക്ക് കഴിയേണ്ടതുണ്ട്.
എസ്ബിഎം ബാങ്ക്, (ഇന്ത്യ) ലിമിറ്റഡ്, ഡിബിഎശ് ബാങ്ക് ലിമിറ്റഡ്, എന്നീ ബാങ്കുകള്‍ക്ക് യഥാക്രമം 2017 ഡിസംബര്‍ ആറിനാണ് ലൈസന് നല്‍കിയത്. നിലവില്‍ 2017 ഡിസംബര്‍ 18 നും ചില ബാഹ്കുകള്ക്കും ലൈസന്‍സ് നല്‍കിയിരുന്നു. എച്ച്എസ്ബിസിയില്‍ നലവില്‍ 26 ബ്രാഞ്ചുകളാണ് ആകെ ഉണ്ടായിരുന്നത്.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും