പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും

June 10, 2022 |
|
Banking

                  പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും

ന്യൂഡൽഹി: പലിശ നിരക്ക് വീണ്ടും കൂട്ടി റിസർവ് ബാങ്ക്. 0.5 ശതമാനം വർദ്ധനയാണ് നടപ്പിലാക്കിയിരിക്കുന്നത്. നാണ്യപ്പെരുപ്പ ഭീഷണി നേരിടാൻ റിസർവ് ബാങ്ക് പണനയ സമിതിയാണ് (എംപിസി) പലിശനിരക്ക് (റീപ്പോ) വീണ്ടും കൂട്ടിയത്.

റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റീപ്പോ 4.9% ആയി. പലിശ നിരക്ക് വർദ്ധന സാധാരണക്കാരനും തിരിച്ചടിയാകും.

ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂട്ടും. പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവു കാലയളവോ കൂടും. ബാങ്ക് സ്ഥിരനിക്ഷേപ പലിശയും കൂടുമെങ്കിലും വായ്പ പലിശയോളമുണ്ടാകില്ല. പത്തു വർഷത്തിനിടെ, എംപിസി യോഗത്തിനു ശേഷം പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ വർധനയാണ് ഇന്നലത്തേത്.

മെയ്‌ നാലിനു പ്രഖ്യാപിച്ച 0.4% വർധന കൂടി കണക്കാക്കുമ്പോൾ അഞ്ചാഴ്ചയ്ക്കിടെ പലിശ 0.9% കൂടി. ഓഗസ്റ്റ് 2 മുതൽ 4 വരെയുള്ള അടുത്ത എംപിസി യോഗത്തിൽ 0.25% പലിശവർധന കൂടി പ്രതീക്ഷിക്കാം.

Related Articles

© 2024 Financial Views. All Rights Reserved