Investments

റിലയന്‍സ് ഹോം ഫിനാന്‍സും വന്‍കടക്കെണിയില്‍;20,000 കടപ്പത്രനിക്ഷേപകര്‍ ആശങ്കയില്‍

മുംബൈ: റിലയന്‍സ് ഹോം ഫിനാന്‍സ് വന്‍കടക്കെണിയില്‍. 3000 കോടിരൂപയുടെ ബാധ്യതയാണ് കമ്പനിയ്ക്ക് നിലവിലുള്ളത്. റിലയന്‍സിന്റെ ഈ ധനകാര്യസ്ഥാപനത്തില്‍ നിരവധി വ്യക്തികളും സ്ഥാപനങ്ങളും അടക്കം 20,000 ഓളം ആളുകളാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. നിപ്പണ്‍,മ്യൂച്ചല്‍ഫണ്ട്,എസ്ബിഐ മ്യൂച്ചല്‍ഫണ്ട്,ഇന്ത്യന്‍ അയേണ്‍ ആന്റ് സ്റ്റീല്‍ പിഎഫ്, ഓറിയന്റല്‍ ബാങ്ക് ,നബാര്‍ഡ്,മഹാരാഷ്ട്ര സര്‍ക്കാരിന്‌റെ എസ്‌ഐസിഓഎം അടക്കമുള്ള കമ്പനികളാണ് റിലയന്‍സ് ഹോം ഫിനാന്‍സിന്റെ കടപ്പത്രത്തില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.

സുരക്ഷാ റേറ്റിങ്ങായ എഎ പ്ലസ് റേറ്റിങ് ഉള്ള കടപ്പത്രമായിരുന്നു ഇവരുടേത്. എന്നാല്‍ ഈ കടപ്പത്രങ്ങളെ ഡി അഥവാ കടംവീട്ടാന്‍ സാധിക്കാത്ത വിഭാഗത്തിലേക്ക് റേറ്റിങ് ഏജന്‍സികള്‍ തരംതാഴ്ത്തി. 2016ല്‍ വിപണിയിലിറക്കിയ കടപ്പത്രങ്ങളാണ് നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്. 2020 ജനുവരിയിലാണ് ഈ കടപ്പത്രങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്നത്. അതോടെ നിക്ഷേപകര്‍ക്ക് മുതലും പലിശയും കമ്പനി കൊടുത്തുതീര്‍ക്കണം. ബാധ്യത രൂക്ഷമായതിനെ തുടര്‍ന്ന് വായ്പ നല്‍കുന്ന ബിസിനസ് അവസാനിപ്പിക്കുന്നതായി അനില്‍അംബാനഅറിയിച്ചിരുന്നു.

Author

Related Articles