Banking

അബുദായിലെ കൊമേഴ്ഷ്യല്‍ ബാങ്കിന് മൂന്നാം പാദത്തില്‍ തിരിച്ചടി; ബാങ്കിന്റെ അറ്റലാഭത്തില്‍ 13 ശതമാനം ഇടിവ്

അബുദാബി: അബുദാബിയിലെ ഏറ്റവും പ്രമുഖ ബാങ്കായ അബുദാബി കൊമേഴ്ഷ്യല്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ 2019-2020 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. അബുദാബി കൊമേഴ്ഷ്യല്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ നടപ്പുവര്‍ഷത്തിലെ മൂന്നാം പദത്തില്‍ 13 ശതമാനം ഇടിവ് രേഖപ്പെടുത്തി 1.41 ബില്യണ്‍ ദിര്‍ഹമായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റലാഭത്തില്‍ രേഖപ്പെടുത്തിയത് 1.62 ബില്യണ്‍ ദിര്‍ഹമായിരുന്നു ബാങ്കിന്റെ അറ്റലാഭത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 

നടപ്പുവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനം 2.52 ബില്യണ്‍ ദിര്‍ഹമായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യകതമാക്കുന്നത്. ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തില്‍ ഒമ്പത് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

അതേസമയം ബാങ്കിന്റെ വരുമാനത്തെയും, അറ്റപലിശയിനത്തിലെ വരുമാനത്തയും ബാധിച്ചതിന്റെ പ്രധാന കാരണം. നടപ്പുവര്‍ഷത്തില്‍ ബാങ്കിന്റെ വായ്പാ ശേഷിയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Author

Related Articles