ജയറാം ശ്രീധരന് ആക്സിസ് ബാങ്കിന്റെ പടിയിറങ്ങുന്നു; മികച്ച സിഎഫ്ഓമാരില് ഒരാളെന്ന് ബാങ്ക്
ആക്സിസ് ബാങ്ക് ഗ്രൂപ്പ് എക്സിക്യൂട്ടീവും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ജയറാം ശ്രീധരന് രാജിവെച്ചു. മൂന്ന് മാസക്കാലം നോട്ടീസ് പിരീഡില്‍ ബാങ്കിന്റെ ഗ്രൂപ്പ് എക്സിക്യൂട്ടീവ്,സിഎഫ്ഓ സ്ഥാനത്ത് തുടരും. മറ്റ് തൊഴില്‍മേഖലയിലേക്ക് ചേക്കേറാനാണ് അദേഹത്തിന്റെ രാജിയെന്നും വിവരമുണ്ട്. ആക്സിസ് ബാങ്കിന്റെ സിഎഫ്ഓ ന്നെ നിലയില്‍ ജയറാം ശ്രീധരന്റെ പ്രവര്‍ത്തനങ്ങള്‍ ബാങ്കിന് മുതല്‍ക്കൂട്ടായിരുന്നുവെന്നും അദേഹത്തിന്റെ അസാന്നിധ്യം വലിയൊരു നഷ്ടമായിരിക്കുമെന്നും ആക്സിസ് ബാങ്ക് അധികൃതര്‍ അറിയിച്ചു.
സിഎഫ്് ഓ ഗ്രൂപ്പ് എക്സിക്യൂട്ടീവ് പദവികളിലേക്ക് അനുയോജ്യനായ വ്യക്തിയെ ഉടന്‍ ചുമതലകള്‍ ഏല്‍പ്പിക്കുമെന്നും ബാങ്കിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.റിച്ച്മണ്ട് ആസ്ഥാനമായുള്ള ഉപഭോക്തൃ ബാങ്കായ ക്യാപിറ്റല്‍ വണ്‍ ഫിനാന്ഷ്യയില് 2010 ജൂണിലാണ് അദേഹം ആക്സിസ് ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നത്. നേരത്തെ ഐസിഐസിഐയിലും അദേഹം പ്രവര്‍ത്തിച്ചിരുന്നു. ബാങ്കിങ് ,ധനകാര്യ സേവന മേഖലയില്‍ രണ്ട് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുള്ളയാളാണ് ജയറാം ശ്രീധര്‍. 2015ലാണ് ആക്സിസ് ബാങ്ക് സിഎഫ്ഓ പദവിയിലെത്തുന്നത്. ആദ്യഘട്ടത്തില്‍ ബാങ്കിന്റെ റീട്ടെയില്‍ വായ്പ,പേയ്മെന്റ് വിഭാഗം പ്രസിഡന്റായിരുന്നു അദേഹം. ഡല്‍ഹി ഐഐടിയില്‍ ബിരുദവും ഐഐഎം കൊല്‍ക്കത്തയില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും