Banking

മാക്‌സ് ലൈഫുമായി ദീര്‍ഘകാല പങ്കാളിത്തത്തിന് ആക്‌സിസ് ബാങ്ക്

മുംബൈ: സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിയായ മാക്‌സ് ലൈഫുമായി ദീര്‍ഘകാല തന്ത്രപരമായ പങ്കാളിത്തത്തിന് സാധ്യത തേടുന്ന കരാറില്‍ ആക്‌സിസ് ബാങ്ക് ഒപ്പുവെച്ചു. മാക്‌സ് ലൈഫ് ഇന്‍ഷൂറന്‍സിന്റെ പിതൃകമ്പനിയായ മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസും കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഒരു ദശകമായി ആക്‌സിസ് ബാങ്കും മാക്‌സ് ലൈഫും ബാങ്ക് അഷ്വറന്‍സ് കരാറില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഈ കാലയളവിനകം 12000 കോടി രൂപയുടെ പുതിയ പ്രീമിയം സമാഹരിക്കുവാന്‍  ആക്‌സിസ് ബാങ്കിന് സാധിച്ചിട്ടുണ്ട്.

ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനിയായ മാക്‌സ് ലൈഫില്‍ മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 72.5% ഓഹരി പങ്കാളിത്തമുണ്ട്. മിത്സുമായി സുമിറ്റോമോ ഇന്‍ഷൂറന്‍സിന് 25.5% വും ആക്‌സി ബാങ്കിന് രണ്ട് ശതമാനവും ഓഹരി പങ്കാളിത്തം മാക്‌സ് ലൈഫിനുണ്ട്. ഇപ്പോഴത്തെ സ്ട്രാറ്റജിക് പങ്കാളിത്ത ചര്‍ച്ച പൂര്‍ത്തിയാകുന്നതോടെ മാക്‌സ് ലൈഫുമായി ദീര്‍ഘകാലത്തേക്കുള്ള ബാങ്ക് അഷ്വറന്‍സ് ബന്ധത്തിന് കൂടുതല്‍ ആഴവും ശക്തിയും കൈവരുമെന്ന് ആക്‌സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.

Author

Related Articles