Lifestyle

ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു; അറിയാം

മുംബൈ: ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു. പ്രീമിയം വേരിയന്റിന് 5,000 രൂപയും അര്‍ബെയ്ന്‍ വേരിയന്റിന് 15,000 രൂപയുമാണ് വര്‍ധിപ്പിച്ചത്. അര്‍ബെയ്ന്‍ വേരിയന്റിന് 1.15 ലക്ഷം രൂപയും പ്രീമിയം വേരിയന്റിന് 1.20 ലക്ഷം രൂപയുമാണ് ഇപ്പോള്‍ എക്സ് ഷോറൂം വില. എതിരാളിയായ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിനേക്കാള്‍ ഇപ്പോള്‍ ബജാജ് ചേതക്കിന് വില കൂടുതലാണ്. ടിവിഎസ് ഐക്യൂബിന് 1.08 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.   

നിയോ റെട്രോ ഡിസൈന്‍ ലഭിച്ചതാണ് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍. പഴയകാല ഇറ്റാലിയന്‍ സ്‌കൂട്ടറുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതായി തോന്നാം. എന്നാല്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി സഹിതം നിരവധി വിവരങ്ങള്‍ കാഴ്ച്ചവെയ്ക്കുന്ന ഡിജിറ്റല്‍ കണ്‍സോള്‍, പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ് എന്നിവ ആധുനിക ഫീച്ചറുകളാണ്.

ഐപി67 റേറ്റിംഗ് ലഭിച്ച 3 കിലോവാട്ട് ഔര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് 3.8 കിലോവാട്ട് ഇലക്ട്രിക് മോട്ടോറിന് കരുത്തേകുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഇക്കോ മോഡില്‍ 95 കിലോമീറ്ററും സ്പോര്‍ട്ട് മോഡില്‍ 85 കിലോമീറ്ററും സഞ്ചരിക്കാന്‍ കഴിയും. മണിക്കൂറില്‍ 70 കിലോമീറ്ററാണ് ടോപ് സ്പീഡ്.

Author

Related Articles