500 സിസിയ്ക്ക് താഴെയുള്ള ക്രൂസര്‍ ബൈക്കുമായി ഹോണ്ട; ഹൈനെസ് പ്രീമിയം ബൈക്ക് ഇന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍

September 30, 2020 |
|
Lifestyle

                  500 സിസിയ്ക്ക് താഴെയുള്ള ക്രൂസര്‍ ബൈക്കുമായി ഹോണ്ട; ഹൈനെസ് പ്രീമിയം ബൈക്ക് ഇന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട അവതരിപ്പിക്കുന്ന പുതിയ പ്രീമിയം ബൈക്ക് ഇന്ത്യയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഇന്ന് വിപണിയിലെത്തുന്ന മോഡലിന് ഹൈനെസ് എന്നാണ് പേര്. ഇന്ത്യന്‍ വിപണിക്കായി ഹോണ്ട പ്രത്യേകം തയ്യാറാക്കുന്ന 500 സിസിയ്ക്ക് താഴെ ഡിസ്‌പ്ലേസ്മെന്റുള്ള ക്രൂസര്‍ ബൈക്കാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോണ്ട ആഗോള വിപണിയില്‍ വില്‍ക്കുന്ന റിബല്‍ 300 ക്രൂയ്‌സര്‍ ബൈക്ക് അടിസ്ഥാനമായി ഹൈനെസ് തയ്യാറാക്കാനുള്ള സാദ്ധ്യതകള്‍ ഏറെയാണ്. ഹോണ്ട അടുത്തിടെ ലോഞ്ച് ചെയ്ത ഹോര്‍നെറ്റ് 2.0 യഥാര്‍ത്ഥത്തില്‍ ആഗോള വിപണിയിലെ ഹോണ്ട ഇആ190ഞ അടിസ്ഥാനമായി തയ്യാറാക്കിയതാണ്. ഇതേ രീതിയില്‍ ഇന്ത്യയ്ക്കായി മാറ്റം വരുത്തിയ റിബല്‍ 300 ആവും ഹൈനെസ്. 286 സിസി ലിക്വിഡ്-കൂള്‍ഡ് എന്‍ജിന്‍ ഹോണ്ട ബൈക്കില്‍ ഇടം പിടിക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. 8,000 ആര്‍പിഎമ്മില്‍ 30.4 പിഎസ് പവറും 6,500 ആര്‍പിഎമ്മില്‍ 27.4 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍.

ക്ലാസിക് 350-യുടെ റോഡ്സ്റ്റര്‍ സ്‌റ്റൈലില്‍ നിന്നും വ്യത്യസ്തമായി റിബല്‍ 300-ന് ഒരു മോഡേണ്‍ ക്രൂയ്‌സര്‍ ഡിസൈന്‍ ഭാഷയാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാംപ്, റിയര്‍വ്യൂ മിറര്‍, സുഖകരമായ റൈഡിങ് പൊസിഷന്‍, വെള്ളത്തുള്ളിയെ അനുസ്മരിപ്പിക്കുന്ന പെട്രോള്‍ ടാങ്ക് എന്നിവ റോഡ്സ്റ്റര്‍ ഡിസൈന്‍ ഭാഷ്യത്തോടെ ചേരും വിധമാണ്. അതെ സമയം സ്‌പോക്ക് വീലുകള്‍ക്ക് പകരം അലോയ് വീലുകള്‍ ആയിരിക്കും ഹോണ്ട ബൈക്കിന്. കമ്പനിയുടെ പ്രീമിയം ഇരുചക്ര വാഹനങ്ങളായ ഹോണ്ട ബിഗ് വിംഗ് വഴിയായിരിക്കും ബൈക്ക് വില്‍ക്കുക. ഏകദേശം രണ്ടു ലക്ഷം രൂപയ്ക്ക് അടുത്ത് വില പ്രതീക്ഷിക്കാം. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ആയിരിക്കും ഹൈനെസിന്റെ മുഖ്യഎതിരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

© 2024 Financial Views. All Rights Reserved