Banking

ബന്ധന്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 68 ശതമാനം വര്‍ധനവ്

ബന്ധന്‍ ബാങ്കിന്റെ അറ്റാദായത്തില്‍ റെക്കോര്‍ഡ് വര്‍ധനവെന്ന് റിപ്പോര്‍ട്ട്. അറ്റാദായം 2018-2019 സാമ്പത്തിക വര്‍ഷത്തിലെ അവാസാന പാദമായ മാര്‍ച്ചില്‍ 68 ശതമാനം ഉയര്‍ന്നു. ഇതോടെ ബാങ്കിന്റെ അറ്റാദായം 651 കോടി രൂപയായി ഉയരുകയും ചെയ്‌തെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

അറ്റപലിശയിലൂടെ ലഭിച്ച വരുമാനത്തിലും റെക്കോര്‍ഡ് വരുമാനമാണ് ഉണ്ടായിട്ടുള്ളത്. 45.6 ശതമാനം വര്‍ധിച്ച് 1258 കോടി രൂപയിലെത്തിയെന്നാണ് കണക്കുകളിലൂടെ  വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിങ് മേഖലയില്‍ വളര്‍ച്ച നേരിടുന്നതുമായി ബന്ധപ്പെട്ട് വലിയ വെല്ലുവിളിയാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ബന്ധന്‍ ബാങ്കിന്റെ സാമ്പത്തിക പരിഷ്‌കരണം അറ്റാദായത്തില്‍ വര്‍ധനവ് ഉണ്ടാകുന്നതിന് കാരണമായെന്നാണ് വിലയിരുത്തല്‍.

 

Author

Related Articles