Banking

വരുന്ന ഞായറാഴ്ച ബാങ്ക് ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ ശാഖകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആവശ്യപ്പെടുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ ക്ലോസിങിന്റെ ഭാഗമായി മാര്‍ച്ച് 31 ന് സര്‍ക്കാരിന്റെ രസീത്, പേയ്‌മെന്റ് ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണ് ഞായറായ്ച ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആര്‍ബിഐ നിര്‍ദ്ദേശിച്ചത്. 

2019 മാര്‍ച്ച് 31 ന് സര്‍ക്കാര്‍ ഇടപാടുകള്‍ക്കായി എല്ലാ ശാഖകളും നിലനിര്‍ത്തണമെന്ന് എല്ലാ ഏജന്‍സി ബാങ്കുകളും നിര്‍ദേശിക്കുന്നു. ഇടപാടുകള്‍ക്കായി തുറക്കുന്ന ബാങ്കുകള്‍ 2019 മാര്‍ച്ച് 30 ന് എട്ട് മണി വരെയും 2019 മാര്‍ച്ച് 31 ന് വൈകീട്ട് 6 മണി വരെയും  പ്രവര്‍ത്തിക്കും. എല്ലാ ഇലക്ട്രോണിക് ഇടപാടുകളും നടക്കുന്നതായിരിക്കും . ഇതിനായി ആര്‍ബിഐ ആവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. 

 

Author

Related Articles