Banking

ബാങ്ക് വായ്പയിലും നിക്ഷേപ വളര്‍ച്ചയിലും നേട്ടം; ഭക്ഷ്യേതര വായ്പാ വളര്‍ച്ചയില്‍ 11.1 ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്ക് വായ്പയിലും നിക്ഷേപത്തിലും വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബാങ്ക് വായ്പയിലും നിക്ഷേപത്തിലും യഥാക്രമം 12.01 ശതമാനത്തിന്റെയും, 10.59 ശതമാനത്തിന്റെയും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഇതോടെ ബാങ്ക് വായ്പയുടെ അളവ് 96.57 ട്രില്യണ്‍ രൂപയും, നിക്ഷേപത്തിന്റെ അളവ് 126.491 ട്രില്യണ്‍ രൂപയായി വര്‍ധിച്ചുവെന്നാണ് ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബാങ്ക് വായ്പയുടെ അളവിലും, നിക്ഷേപത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

2018 ല്‍ ബാങ്ക് വായ്പയുടെ അളവ് ഏകദേശം 86.09 ട്രില്യണ്‍ രൂപയും, നിക്ഷേപമായി രേഖപ്പെടുത്തിയത് 114.371 ട്രില്യണ്‍ രൂപയുമാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജൂലൈയില്‍ ബാങ്കിന്റെ വായ്പയില്‍ 12 ശതമാനവും, ഭക്ഷ്യേതര വായ്പയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.1 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. കാര്‍ഷിക അനുബന്ധ വായ്പയില്‍ 8.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ മാസത്തിലും, ജൂലൈ മാസത്തിലും രാജ്യത്തെ ബാങ്കിങ് വായ്പയില്‍ വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. 

അതേസമയം സേവന മേഖലയിലെ വായ്പയില്‍ 13 ശതമാനം വര്‍ധനവാണ് ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സേവന മേഖലയിലെ വായ്പയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 23.3 ശതമാനമാണ് ബാങ്ക് സേവന മേഖലയിലെ ബാങ്ക് വായ്പയില്‍ രേഖപ്പെടുത്തിയത്. വ്യക്തികത വായ്പയില്‍ 16.6 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ രേഖപ്പെടുത്തിയതച് 17.9 ശതമാനം വളര്‍ച്ചയാണ് വ്യക്തിക ത ബാങ്ക് വായ്പയില്‍ രേഖപ്പെടുത്തിയത്.

Author

Related Articles