Banking

ബാങ്കുകളുടെ വായ്പ കൊടുക്കലില്‍ 13.24 ശതമാനം വര്‍ധനവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ബാങ്കുകളുടെ വായ്പാ ശേഷിയില്‍ വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. 2019 മാര്‍ച്ചില്‍ ബാങ്കുകള്‍ നല്‍കിയ വായ്പയില്‍ 13.24 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ബാങ്കുകളുടെ നിക്ഷേപത്തിലും വര്‍ധനവുണ്ടായെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിക്ഷേപത്തില്‍ 10.03 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മാര്‍ച്ച് 29 വരെ ബാങ്കുകള്‍ കൊടുത്ത വായ്പ ഏകദേശം 97.67 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിക്ഷേപ വര്‍ധനവ് ഏകദേശം 125.72 ലക്ഷം കോടി രൂപയായും ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ സൂചിപ്പിക്കുന്നത്. 

റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ബാങ്കുകളുടെ വായ്പ കൊടുക്കലില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് വിലയിരുത്തിയത്. വ്യാവസായ മേഖലയ്ക്ക് ബാങ്കുകള്‍ നല്‍കിയ പ്രോത്സാഹനമാണ് വായ്പ കൊടുക്കല്‍ വര്‍ധിപ്പിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. 2017-18 സാമ്പത്തിക വര്‍ഷം 6.7 ശതമാനം വര്‍ധനവാണ് നിക്ഷേപത്തിലുണ്ടായിട്ടുള്ളത്. ബാങ്കുകള്‍ കൂടുതല്‍ വായ്പ നല്‍കുമ്പോള്‍ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍.

 

Author

Related Articles