Banking

വായ്പാ തിരിച്ചടവിന് ആറ്മാസത്തെ ഇളവുകള്‍ പ്രഖ്യാപിച്ച് കുവൈത്തിലെ ബാങ്കുകള്‍; വായ്പയില്‍ ഇളവുകള്‍ നല്‍കിയത് കൊറോണയുടെ പശ്ചാത്തലത്തില്‍

കൊറോണ വൈറസ് ആഗോളതലത്തില്‍ പടര്‍ന്നുപിടിക്കുകയും, അതുവഴി ഉണ്ടായ  സാമ്പത്തിക പ്രതസിന്ധി മൂലം കുവൈത്തില്‍  വായ്പാ തിരിച്ചടവില്‍ ആറ് മാസത്തെ ഇളവ് നല്‍കിയതായി റിപ്പോര്‍ട്ട്.  ക്രഡിറ്റ്കാര്‍ഡ് ഇനത്തിലും, മറ്റ് വായ്പകളിലുമെല്ലാം ആറ് മാസത്തെ ഇളവുകളാണ് ബങ്കുകള്‍ പ്രഖ്യാപിച്ചത്.  സാമ്പത്തിക ആഘാതം മൂലം രാജ്യത്തെ  ബിസിനസ് മേഖലയാകെ സ്തംഭിച്ച അവസ്ഥയാണുള്ളത്.  കൂടാതെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന മറ്റ് ഫീസുകളും ഒഴിവാക്കാനും ബാങ്കുകള്‍ തീരുമാനിച്ചതായാണ് വിവരം.  

കുവൈത്തിലെ പ്രധാന ബാങ്കുകളായ  ഗള്‍ഫ് ബാങ്ക്,  നാഷണല്‍ ബാങ്ക് ഓഫ് കുവൈത്ത്,  കുവൈത്ത് ഫിനാന്‍സ് ഹൗസ്, വര്‍ബ ബാങ്ക് തുടങ്ങിയവരെല്ലാം ഇക്കാര്യം അറിയിച്ചു. എന്നല്‍ ഉപഭോക്താക്കളോട് എക്കൗണ്ട്, നമ്പര്‍, ഒടിപി തുടങ്ങിയ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍കോളുകളും, സന്ദേശങ്ങളും ഒഴിവാക്കണമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷന്‍ ആവശ്യപ്പെട്ടു,  

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍  ഉപഭോക്താക്കളെ വന്‍തോതില്‍  തെറ്റിധരിപ്പിക്കുന്ന പ്രചണങ്ങളും, മറ്റും വ്യാപകമാണെന്നും,  ഉപഭോക്താക്കള്‍ ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നാണ് കുവൈത്തിലെ പ്രമുഖ ബാങ്കുകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന സന്ദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ബാങ്കുകള്‍ ആവശ്യപ്പെട്ടു. അതേസമയം വ്യാജസന്ദേശങ്ങളും, കോളുകളും ബാങ്കുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരകാന്‍ ഉപഭോക്താക്കളുടെ സഹകരണവും കൂടി ഉണ്ടായി.

Author

Related Articles