Banking

ബാങ്കുകള്‍ 20 ലക്ഷം കോടി രൂപ നിക്ഷേപത്തിലൂടെ വര്‍ധിപ്പിക്കണമെന്ന് ക്രിസില്‍

ബാങ്കുകള്‍ക്ക് 20 ലക്ഷം രൂപയുടെ നിക്ഷേപ സാധ്യതകള്‍ ഒരുക്കി കൊടുക്കണമെന്ന് പ്രമുഖ റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ്. ബാങ്കുകളുടെ വായ്പാ ശേഷി വര്‍ധിപ്പിക്കുന്നതിന് 2020 മാര്‍ച്ചോടെ ബാങ്കകള്‍ 20 ലക്ഷം കോടി രൂപയുടെ  നിക്ഷേപ സാധ്യതകള്‍ ഒരുക്കി കൊടുക്കണം. ഈ നിക്ഷേപ സമാഹരത്തിലൂടെ  രാജ്യത്തെ  60 ശതമാനം വരുന്ന സാമ്പത്തിക ആരോഗ്യ സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ പ്രധാന പങ്കുവഹിക്കുമെന്നും ക്രിസില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കാലയളവില്‍ സ്വകാര്യ ബാങ്കുകളുടെ നിക്ഷേപ വിഹിതത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍.  സ്വകാര്യ ബാങ്കുകളുടെ വിഹിതം  30 ശതമാനമായി ഉയര്‍ന്നെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേ സമയം നിക്ഷേപത്തി്‌ന്റെ ഒഴുക്ക് വര്‍ധിപ്പിക്കുന്നതിനായി ബാങ്കുകള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തുമെന്ന നിരീക്ഷണങ്ങളും ക്രിസില്‍ മുന്നോട്ടു വെക്കുന്നുണ്ട്. 

മുന്‍വര്‍ഷങ്ങളില്‍ ബാങ്കുകള്‍ നിക്ഷേപത്തിലൂടെ സമാഹരിച്ചത് 7 ലഷം കോടിരൂപയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പക്കുമെന്നാണ് ക്രിസില്‍ പറയുന്നത്. 2016-2017 സാമ്പത്തിക വര്‍ഷം 73 ശതമാനത്തില്‍ നിന്നും നടപ്പു സാമ്പത്തിക വര്‍ഷം 78 ശതമാനമായി നിക്ഷേപം ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020 മാര്‍ച്ച് മാസത്തോടെ വായ്പാ ശേഷി 80 ശശതമാനമായി ഉയരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേ സമയം നടപ്പു വര്‍ഷത്തെ വായ്പാ വളര്‍ച്ച 13-14 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നാ്ണ്  റിപ്പോര്‍ട്ട്. 

 

Author

Related Articles