എടിഎമ്മില്‍ നിന്ന് പണം ലഭിച്ചില്ലെങ്കില്‍ ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം
ന്യൂഡല്‍ഹി: എടിഎമ്മില്‍ പണമില്ലെങ്കില്‍ ഉപഭോക്താവിന് മൂന്ന് മണിക്കൂറിനകം പണം തിരകെ നല്‍കണമെന്ന കര്‍ശന നിര്‍ദേശം ബാങ്കുകള്‍ക്ക് നേരെ അടിച്ചേല്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഇതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. ഗ്രാമീണ മേഖലയിലെയും, ചെറുപട്ടണങ്ങളിലെയും എടിഎമ്മുകളില്‍ ചില ഘട്ടങ്ങളില്‍ പണം ഉണ്ടാകാറില്ലെന്നും, ഇതിനെതിരെ നടപടി വേണമെന്ന ഉപഭോക്താക്കളുടെ ശക്തമായ ആവശ്യം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് ഇത്തരമൊരു നീക്കത്തിന് മുതിരുന്നത്.
പണമില്ലെങ്കില്‍ ബാങ്കിനെ വിവരമറിയിക്കാനും, ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കാനും സെന്‍സറുകള്‍ എടിഎമ്മില്‍ ഘടിപ്പിച്ചിട്ടുമുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുടെ അലസമായ പ്രവര്‍ത്തനങ്ങള്‍ മൂലം ഗ്രാമീണ മേഖലയിലെയും, ചെറുപട്ടണങ്ങളിലെയും വിവിധ ബാങ്കുകളിലെ എടിഎമ്മില്‍ പണമില്ലാത്ത സാഹചര്യം ഉണ്ടെന്നാണ് ആക്ഷേപം.
അതേസമയം രാജ്യത്താകെ 2.2 ലക്ഷം എടിഎമ്മാണുള്ളത്. എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ അധിക ചാര്‍ജും ഈടാക്കുന്നുണ്ട്.എന്നാല്‍ ഗ്രാമീണ മേഖലയിലെ ഉപഭോക്താതക്കള്ക്ക് എടിഎം സേവനം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും