രാജ്യത്തെ ആദ്യ കോര്‍പ്പറേറ്റ് ബോണ്ടായ ഇടിഎഫില്‍ ഇപ്പോള്‍ നിക്ഷേപിക്കാന്‍ അവസരം
മുംബൈ: ഇന്ത്യയിലെ ആദ്യത്തെ കോര്‍പ്പറേറ്റ് ബോണ്ട് ഇടിഎഫില്‍ ഇപ്പോള്‍ നിക്ഷേപിക്കാന്‍ അവസരം. ഇന്ന് മുതല്‍ ന്യൂഫണ്ട് ഓഫര്‍ അഥവാ എന്‍എഫ് ഓ ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 20വരെ താല്‍പ്പര്യമുള്ള നിക്ഷേപകര്‍ക്ക് അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുത്ത് ആരംഭിച്ച ഇടിഎഫ് ,ഈഡല്‍വെയ്സ് ആണ് കൈകാര്യം ചെയ്യുന്നത്. മൂന്ന് വര്‍ഷം,പത്ത് വര്‍ഷം കാലാവധികളിലാണ് ഇടിഎഫ് പുറത്തിറക്കുന്നത്. ട്രിപ്പിള്‍ എ റേറ്റിങ് ഉള്ളതിലാണ് സുരക്ഷയുടെ കാര്യത്തില്‍ പേടിവേണ്ട. പൊതുമേഖലാ കമ്പനികളുടെ കടപ്പത്രങ്ങളിലാണ് നിക്ഷേപം .മൂന്ന് വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 6.7 % ആദായമാണ് ഇടിഎഫ് ഓഫര്‍ ചെയ്യുന്നത്. പത്ത് വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 7.6% ആദായവും വാഗ്ദാനം ചെയ്യുന്നു.
2014 ല്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഭാരത് 22 ഇടിഎഫിന്റെയും അതിനും മുമ്പ് കൊണ്ടുവന്ന സിപിഎസ്ഇ ഇടിഎഫിന്റെയും ബോണ്ട് പതിപ്പാണ് ഭാരത് ബോണ്ട് ഇടിഎഫ്.മറ്റ് രണ്ട് ഇടിഎഫുകളും പൊതുമേഖലാ കമ്പനികളുടെയും തെരഞ്ഞെടുത്ത സ്വകാര്യ കമ്പനികളുടെയും ഓഹരികളില്‍ നിക്ഷേപിക്കുമ്പോള്‍ ബോണ്ട് ഇടിഎഫ് പൊതുമേഖലാ കമ്പനികളുടെ കടപ്പത്രങ്ങളിലാണ് നടത്തുക. പൊതുമേഖലാ കമ്പനികളുടെ സ്ഥിരനിക്ഷേപ പദ്ധതികളില്‍ പണം മുടക്കുന്നതിന് തുല്യമാണ് ഭാരത് ബോണ്ട് ഇടിഎഫിലെ നിക്ഷേപം. മറ്റ് സ്വകാര്യ കമ്പനികളില്‍ നിക്ഷേപിക്കുന്നത് പോലെയല്ല സര്‍ക്കാര്‍ പിന്തുണയുള്ളതിനാല്‍ ഇവയിലെ നിക്ഷേപത്തിന് മിനിമം ഗ്യാരണ്ടിയുണ്ട്. ചുരുങ്ങിയത് ആയിരം രൂപയും പരമാവധി രണ്ട് ലക്ഷം രൂപയുമാണ് എന്‍എഫ്ഓ വഴി നിക്ഷേപിക്കേണ്ടത്.
Related Articles
-
കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ആശങ്കയില്‍ ഇന്‍ -
സര്‍ക്കാരിന് കടം കൊടുക്കാം മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ -
ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ -
കൃത്യമായ വരുമാനമില്ലെങ്കിലും സാമ്പത്തിക അച്ചടക്കം നിങ്ങളെ സമ്പന്നനാക്കും? അറിഞ്ഞ -
സുരക്ഷയും മികച്ചപലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ട്രഷറി നിക്ഷേപം; ബാങ്കുകളിലെ എഫ -
സ്ഥിരനിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര -
കൊറോണ വൈറസ് ഭീതിയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്മാറി വിദേശ പോര്‍ട്ട് ഫോള -
പ്രതിമാസം 10000 രൂപ പെന്ഷന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി വയാവന്ദനയോജന കേന്ദ്രം