Insurance

വാട്‌സാപ്പിലൂടെ ഇന്‍ഷുറന്‍സ് പോളിസിയെടുക്കാം

ന്യഡല്‍ഹി: ഇന്‍ഷുറന്‍സ് കമ്പനിയായ ഭാരതി അക്‌സ  പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം കുറിക്കും. വിഷ്ഫിനുമായി ചേര്‍ന്ന് വാട്‌സാപ് വഴി ഇരു ചക്ര വാഹന ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഭാരതി അക്‌സ നടപ്പിലാക്കുക. വാട്‌സാപ്പ് വഴി ഇന്‍ഷുറന്‍സ് വാങ്ങാനുള്ള എല്ലാ ക്രമീകരകണങ്ങളും കമ്പനി നടപ്പിലാക്കിയെന്നാണ് വിവരം. സമ്പൂര്‍ണ വാട്‌സാപ് ഓണ്‍ലൈന്‍ പദ്ധതിയായിട്ടാണ് ഇത് അറിയപ്പെടുക. 

പദ്ധതി നടപ്പിലാക്കുക 8527844822 എന്ന നമ്പറിലൂടെയാണ്. മിസ്ഡ് കോളിലൂടെയോ, ചാറ്റിങ് സേവനത്തിലൂടെയോ ഉപഭോക്താക്കള്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കമ്പനി വാട്‌സാപ് വഴി നല്‍കും. ഉപഭോക്താക്കള്‍ക്ക് ഇത് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയും ചെയ്യാം. 20 കോടി വാട്‌സാപ്പ് ഉപയോക്താക്കളെ പദ്ധതിയുടെ ഭാഗമാക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. 

 

Author

Related Articles