റിട്ടെയര്‍മെന്റിന് ശേഷം സ്ഥിര വരുമാനം ഉറപ്പാക്കുന്ന പദ്ധതിയുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍

December 19, 2020 |
|
Insurance

                  റിട്ടെയര്‍മെന്റിന് ശേഷം സ്ഥിര വരുമാനം ഉറപ്പാക്കുന്ന പദ്ധതിയുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍

കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് പുതിയ പദ്ധതി ആരംഭിച്ചു. റിട്ടെയര്‍മെന്റിന് ശേഷം സ്ഥിരം വരുമാനം ഉറപ്പാക്കുന്നതാണ് പുതിയ പദ്ധതി. ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെന്‍ഷന്‍ പ്ലാന്‍ എന്നാണ് പദ്ധതിയുടെ പേര്. ഇതൊരു വ്യക്തിഗത ആന്വിറ്റി പ്ളാന്‍ ആണ്. ഇമ്മിഡിയറ്റ്,ഡിഫെര്‍ഡ് ആന്വിറ്റി പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.

ഒറ്റത്തവണ പ്രീമിയം അടച്ചുകൊണ്ട് പതിവ് വരുമാനം നേടാന്‍ അനുവദിക്കുന്ന പ്ലാനുകളാണ് ഇമ്മിഡിയറ്റ് ആന്വിറ്റി. റിട്ടയര്‍മെന്റിനോട് അടുക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് വളരെയധികം വരുമാനം നേടാന്‍ സഹായിക്കുന്ന ഓപ്ഷനാണ് ഡിഫെര്‍ഡി ആന്വിറ്റി. ഗ്യാരണ്ടീസ് പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് 10 വര്‍ഷത്തേക്ക് വരുമാനം ലഭിക്കുന്നത് മാറ്റിവെക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ഇത്തരത്തില്‍ ദീര്‍ഘകാലത്തേക്ക് വരുമാനം മാറ്റവെക്കുമ്പോള്‍ മെച്ച്യൂരിറ്റി കാലയളവിന് മുമ്പ് വലിയ തുക കയ്യില്‍ കിട്ടും. പദ്ധതിയിലേക്ക് നിക്ഷേപിക്കുന്ന തുക വര്‍ധിപ്പിക്കാനും അവസരമുണ്ട്. ഇതിലൂടെ ഉയര്‍ന്നവരുമാനം നേടാനാകും.
 
ഉപഭോക്താക്കള്‍ക്ക് സിംഗിള്‍ അല്ലെങ്കില്‍ ജോയിന്റ്-ലൈഫ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. പോളിസി ഹോള്‍ഡര്‍ക്ക് ജീവിതകാലം മുഴുവന്‍ പതിവ് വരുമാനം ലഭിക്കുന്നതാണ് സിംഗിള്‍ ലൈഫ് ഓപ്ഷന്‍ . ജോയിന്റ് ലൈഫ് ഓഫ്ഷന്‍ പ്രകാരം പോളിസി ഹോള്‍ഡറുടെ മരണ ശേഷം പങ്കാളിക്ക് പണം ലഭിക്കുന്നത് തുടരും. ഐസിഐസിഐ പ്രു ഗ്യാരണ്ടീസ് പെന്‍ഷന്‍ പ്ലാനില്‍ അംഗമായിട്ടുള്ള ഉപഭോക്താവിന് ഗുരുതരമായ രോഗങ്ങള്‍. വൈകല്യം എന്നിവ കണ്ടെത്തിയാല്‍ പ്രീമിയം തുകയും തിരികെ ലഭിക്കും. പോളിസി ഹോള്‍ഡര്‍ക്ക് ഈ ഫണ്ട് ഉപയോഗിച്ച് ചികിത്സ ഉറപ്പാക്കാനാണിത്.

Related Articles

© 2024 Financial Views. All Rights Reserved