സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ നാലാം പാദത്തില്‍ 2,477.41 കോടി രൂപയുടെ നഷ്ടം നേരിട്ടു
പൊതുമേഖലാ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 2,477.41 കോടി രൂപയുടെ നഷ്ടം നേരിട്ടു. 2018- 19 ന്റെ അവസാന പാദത്തില്‍ നിഷ്ക്രിയാസ്തികള്‍ക്കായുള്ള നീക്കിയിരുപ്പില്‍ ഉണ്ടായ വര്‍ധനയാണ് നഷ്ടം നേരിടാന്‍ പ്രധാന കാരണം. 2018 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ബാങ്കിന്റെ നഷ്ടം 718.23 കോടി രൂപയാണ്.
മൊത്തം വരുമാനം 6,301.50 കോടി രൂപയില്‍ നിന്ന് 3 മാസത്തില്‍ 6,620.51 കോടി രൂപയായി ഉയര്‍ന്നു. റഗുലേറ്ററി ഫയല്‍ ചെയ്താണ് സെന്‍ട്രല്‍ ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിന്റെ നഷ്ടം 5,641.48 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇത് 5,104.91 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം വരുമാനം 26,657.86 കോടി രൂപയില്‍ നിന്ന് 25,051.51 കോടിയായി കുറഞ്ഞു.
2019 മാര്‍ച്ചില്‍ മൊത്ത നിഷ്ക്രിയ ആസ്തി 19.29 ശതമാനമായി നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 21.48 ശതമാനമായിരുന്നു. അറ്റ നിഷ്ക്രിയ ആസ്തികള്‍ 7.73 ശതമാനത്തില്‍ നിന്ന് 11.10 ശതമാനമായി നില്‍ക്കുകയാണ്. മാര്‍ച്ചില്‍ അവസാന പാദത്തില്‍ 4,523.57 കോടി രൂപയുടെ വായ്പ അനുവദിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,832.47 കോടിയായിരുന്നു.
Related Articles
-
സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു -
പലിശനിരക്ക് 0.5% കൂടി കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ ഭാരം വീണ്ടും കൂടും -
ബാങ്കുകള്‍ക്ക് ഇനി മുതല്‍ മറ്റ് ബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും -
തിരഞ്ഞെടുത്ത സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക് -
എച്ച്ഡിഎഫ്സി ബാങ്ക് വായ്പ പുന:സംഘടന: ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത് -
വീണ്ടും എഫ്ഡി നിരക്ക് കുറച്ച് എസ്ബിഐ; വിശദാംശം അറിയാം -
മിനിമം ബാലന്‍സ് പിഴയും എസ്എംഎസ് നിരക്കുകളും ഒഴിവാക്കി എസ്ബിഐ -
പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കാന്‍ നിരക്ക് ഈടാക്കും