Banking

12 പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായമായി 48000 കോടി രൂപ നല്‍കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍  12 പൊതുമേഖലാ ബാങ്കുകള്‍ക്ക 48000 കോടി രൂപ നല്‍കുമെന്ന് റിപ്പോര്‍ട്ട്. ബാങ്കുകളുടെ സാമ്പത്തിക ഭദ്രതയ്ക്കും മൂലധന ശേഷിക്കും, വായ്പാ ശഷി വര്‍ധിപ്പിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ളത്. 12 പൊതുമേഖലാ ബാങ്കുകള്‍ക്കായി ഏകദേശം 4,8239 കോടി രൂയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കാനുദ്ദേശിക്കുന്നത്. 

ബാങ്കുകളെ സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് കരകയറ്റാനും  പ്രോംപ്റ്റ് കറക്ടീവ് ആക്ഷനില്‍ നില മെച്ചപ്പെടുത്താനും വേണ്ടിയാണ് സാമ്പത്തിക സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. കോര്‍പ്പറേഷന് ബാങ്കിന് 9,086 കോടി രൂപയും അലഹബാദ് ബാങ്കിന് 68,96 കോടി രൂപയും നല്‍കും. 

നിലവില്‍ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് തുക ഇങ്ങനെയാണ്. ബാങ്ക് ഓഫ് ഇന്ത്യ (638കോടി), മഹാരാഷ്ട്ര ബാങ്ക് ( 205 കോടി) എന്നിങ്ങനൊണ് നല്‍കുന്നത്. പിസിഎക്ക് കീഴിലുള്ള നാല് ബാങ്കുകള്‍ക്ക് 12,535 കോടി രൂപയും നല്‍കും. 

 

 

Author

Related Articles