Trading

2020ന്റെ അവസാന വ്യാപര ദിനത്തില്‍ കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകള്‍

മുംബൈ: 2020ന്റെ അവസാന വ്യാപര ദിനത്തില്‍ കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് അഞ്ച് പോയിന്റ് ഉയര്‍ന്ന് 47,751.33ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 13,981.75ലും. ദിനവ്യാപാരത്തിനിടെ ഒരുവേള നിഫ്റ്റി 14,000 കടക്കുകയും ചെയ്തു. ബിഎസ്ഇയിലെ 1764 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1241 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികള്‍ക്ക് മാറ്റമില്ല. 2020ല്‍ സെന്‍സെക്സ് കുതിച്ചത് 16ശതമാനമാണ്. നിഫ്റ്റിയാകട്ടെ 15ശതമാനവും നേട്ടമുണ്ടാക്കി.

എച്ച്ഡിഎഫ്സി, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാന്‍, എച്ച്സിഎല്‍ ടെക്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

നെസ് ലെ, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്‍ഡ്ടി, റിലയന്‍സ്, ബജാജ് ഫിനാന്‍സ്, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.20ശതമാനവും സ്മോള്‍ ക്യാപ് സൂചിക 0.36ശതമാനവും നേട്ടമുണ്ടാക്കി. നഷ്ടത്തില്‍മുന്നില്‍ എഫ്എംസിജി സെക്ടറാണ്. സൂചിക 0.4ശതമാനംതാഴ്ന്നു. അതേസമയം, റിയാല്‍റ്റി സൂചിക ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കുകയുംചെയ്തു.

Author

Related Articles