
മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 16,650 കടന്നു. ബ്രന്റ് ക്രൂഡ് വില ബാരലിന് 120 ഡോളര്‍ പിന്നിട്ടിട്ടും സൂചികകള്‍ മികച്ച നേട്ടം നിലനിര്‍ത്തി. സെന്‍സെക്സ് 1,041.08 പോയിന്റ് നേട്ടത്തില്‍ 55,925.74ലും നിഫ്റ്റി 308.90 പോയിന്റ് ഉയര്‍ന്ന് 16,661.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഴ്ചകളായി തുടര്‍ന്ന വില്പന സമ്മര്‍ദത്തില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് വിപണിയിലുണ്ടായത്.
യുഎസ് സൂചികകളുടെ മുന്നേറ്റവും ബെയ്ജിങ്, ഷാങ്ഹായ് ഉള്‍പ്പടെയുള്ള നഗരങ്ങളില്‍നിന്ന് കോവിഡ് ഭീഷണി ഒഴിഞ്ഞതും ഡോളര്‍ ദുര്‍ബലമായതുമൊക്കെയാണ് വിപണിയെ ചലിപ്പിച്ചത്. ടൈറ്റാന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്സിഎല്‍ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഈ ഓഹരികള്‍ മൂന്നു മുതല്‍ അഞ്ച് ശതമാനം വരെ ഉയര്‍ന്നു.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, റിയാല്‍റ്റി എന്നിവ നാലു ശതമാനം നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക് സൂചിക 3.3ശതമാനവും ഓട്ടോ സൂചിക രണ്ട് ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ രണ്ട് ശതമാനം വീതം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.