
മുംബൈ: മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 16,100ന് താഴെയെത്തി. സെന്‍സെക്സ് 303.35 പോയന്റ് താഴ്ന്ന് 53,749.26ലും നിഫ്റ്റി 99.40 പോയന്റ് നഷ്ടത്തില്‍ 16,025.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ് റിസര്‍വ് കര്‍ശന നയം സ്വീകരിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. മാന്ദ്യഭീതി ആഗോളതലത്തില്‍ സൂചികകളെ ബാധിച്ചു.
ഏഷ്യന്‍ പെയിന്റ്സ്, അദാനി പോര്‍ട്സ്, ഡിവീസ് ലാബ്, യുപിഎല്‍, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. എന്‍ടിപിസി, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. ബാങ്ക് ഒഴികെയുള്ള സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി, ഐടി സൂചികകള്‍ 1-3 ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.9 ശതമാനവും സ്മോള്‍ ക്യാപ് 2.9 ശതമാനവും നഷ്ടത്തിലായി.