Trading

ഓഹരി വിപണിയില്‍ നേട്ടം; സെന്‍സെക്‌സ് 1,861.75 പോയിന്റ് ഉയര്‍ന്നു

ഹരി വിപണി ഇന്ന് റെക്കോര്‍ഡ് നേട്ടത്തില്‍ അവസാനിച്ചു.  കോവിഡ്-19 നെ അതിജീവിക്കാന്‍ രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചതോടെയാണ് ഓഹരി വിപണി ഇന്ന് നേട്ടത്തിലേക്കെത്താന്‍ കാരണമായത്.   മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്  1,861.75 പോയിന്റ് ഉയര്‍ന്ന്  അതായത് 6.98 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 28535.78 ലേക്കെത്തിയാണ് ഇന്ന് വ്യപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  516.80  പോയിന്റ് ഉയര്‍ന്ന്  അതായത് 6.62  ശതമാനം വര്‍ധിച്ച് 8317.85 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  നിലവില്‍  1194 കമ്പനികളുടെ ഓഹരികള്‍  നേട്ടത്തിലും,  976 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.  

റിലയന്‍സ്  (14.72%),  ഗ്രാസിം  (12.81%),കോട്ടക് മഹീന്ദ്ര (11.90%),  യുപിഎല്‍ (11.73%),  എച്ച്ഡിഎഫ്‌സി ബാങ്ക് (11.60%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.  

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി.  യെസ് ബാങ്ക്  (-15.43 %), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-3.54%),  കോള്‍ഇന്ത്യ  (-2.62%),  ഐഒസി (-2.32%), ഐടിസി  (-1.57%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.  

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളുടെ ഓഹരികളില്‍  ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്.  റിലയന്‍സ് (3,618.30),  ഐസിഐസിഐ ബാങ്ക് (2,108.83),  എച്ച്ഡിഎഫ്‌സി ബാങ്ക് (2,023.17), എച്ച്ഡിഎഫ്‌സി (1,714.78),  ആക്‌സിസ് ബാങ്ക് (1,699.17) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.  

Author

Related Articles