Trading

ഓഹരി വിപണി കഴിഞ്ഞ ദിവസം നഷ്ടത്തില്‍ അവസാനിച്ചു; സെന്‍സെക്‌സ് 184 പോയിന്റ് താഴ്ന്നു

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ നയ സമിതിയുടെ (എംപിസി) യോഗം നടക്കാനിരിക്കെ കഴിഞ്ഞ ദിവസം ഓഹരി വിപണിയില്‍ നഷ്ടം നേരിട്ടു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 184.08 പോയിന്റ്  താഴ്ന്ന്  40083.54 ലെത്തിയാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 66.80 പോയിന്റ് താഴ്ന്ന് 12021.70 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1108 കമ്പനികളുടെ ഓഹരികളില്‍ നേട്ടത്തിലും, 1428 കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. 

യെസ് ബാങ്ക്, ഭാരതി ഇന്‍ഫ്രാടെല്‍, ആക്‌സിസ് ബാങ്ക്, എന്‍ടിപിസി, വേദാന്ത എന്നീ കമ്പനികളുടടെ ഓഹരികളിലാണ് കഴിഞ്ഞ ദിവസം നേട്ടത്തിലവസാനിച്ചത്. അതേസമയം വ്യാപാരത്തിലെ ആശയകുഴപ്പവും, സമ്മര്‍ദ്ദവും കാരണം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. സീ എന്റര്‍ടെയ്ന്‍മെന്റ്, ഹീറോ മോട്ടോകോര്‍പ്, എന്നീ കമ്പനികളുടെ  ഓഹരികളിലാണ്  നഷ്ടം നേരിട്ടത്.

 

 

 

Author

Related Articles