Trading

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ആളിക്കത്തിയതോടെ വിപണിയില്‍ പ്രതിസന്ധി; ഓഹരി വിപണി ഇന്ന് 181.40 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

പൗരത്വ നിയമ ഭേഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിനെതിരെ രാജ്യത്ത് പ്രക്ഷോഭം ആളിക്കത്തിയതോടെ വിപണി കേന്ദ്രങ്ങളെയും ഒന്നാകെ ബാധിച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര തലത്തില്‍  രൂപപ്പെട്ട സംഘര്‍ഷവും രാഷ്ട്രീയ പ്രതിസന്ധിയും മൂലം വിപണി കേന്ദ്രങ്ങളില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറി.  അതേസമയം രാജ്യത്തെ തൊഴില്‍ മേഖലയെയും ആഭ്യന്തര ഇറക്കുമതി കയറ്റുമതി വ്യാപാരത്തെയും ഗുരുതരമായി വിപണി മേഖല ഗുരുതരമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.  മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 181.40 പോയിന്റ് താഴ്ന്ന്  41461.26 ലെത്തിയാണ്  ഇന്ന് വ്യാപാരം അവസാനിച്ചത്.  ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 48.30 പോയിന്റ് താഴ്ന്ന് 12214.50 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  നിലവില്‍ 1136 കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.  

റിലയന്‍സ് (3.12%), സിപ്ല (2.32%), ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (1.71%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (1.16%), ഒഎന്‍ജിസി (1.08%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയിട്ടുള്ളത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ നഷ്ടമാണ് രേഖപ്പെടുത്തിയത്.   ബിപിസിഎല്‍ (-3.08), എച്ച്‌സിഎല്‍ (-1.82%), റിലയന്‍സ് (-1.59%),  യുപിഎല്‍ (-1.47%), എയ്ച്ചര്‍ മോട്ടോര്‍സ് (-1.39%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടത്തിയത്. 

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.  റിലയന്‍സ് (1,276.00), യെസ് ബാങ്ക് (1,243.03), എസ്ബിഐ (720.83), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (683.13), എച്ച്ഡിഫ്‌സി ബാങ്ക് (678.90) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.

Author

Related Articles