Trading

ഓാഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു; വളര്‍ച്ചാ നിരക്കില്‍ ആശങ്കള്‍ രൂപപ്പെട്ടതോടെ നിക്ഷേപകരുടെ പിന്‍മാറ്റം ശക്തം

ഇന്ത്യ  വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ടെന്ന ഐഎംഫിന്റെ പ്രസ്താവന ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ഉടന്‍ പുറത്തിറക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് വീണ്ടും താഴ്ത്തിയേക്കുമെന്നാണ് വിവരം. അതേസമയം രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഇപ്പോഴും ഏറ്റവും വലിയ തളര്‍ച്ചയിലേക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.സെപ്റ്റംബറിലവസാനിച്ച  രണ്ടാം പാദത്തില്‍  ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5  ശതമാനത്തിലേക്കാണ് താഴ്ന്നത്. രാജ്യത്തെ നിര്‍മ്മാണ മേഖലയും കാര്‍ഷിക മേഖലയുമെല്ലാം ഏറ്റവും വലിയ തളര്‍ച്ചയിലേക്കാണ് എത്തിയത്. 

വീണ്ടും ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് ഐഎംഎഫ് താഴ്ത്തുമെന്ന വാര്‍ത്തകള്‍  പുറത്തുവന്നതോടെ ഓഹരി വിപണി  297.50 പോയിന്റ് താഴ്ന്ന്  41163.76 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  88 പോയിന്റ് താഴ്ന്ന്  12,126.50 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍  1312 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും,  1179 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.  

വേദാന്ത  (1.79%). ഒഎന്‍ജിസി (1.59%), ബജാജ് ഫിനാന്‍സ് (11.15%), ടാറ്റാ സ്റ്റീല്‍ (1.06%), എന്‍പിടിസി (1.04%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടാക്കിയത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍  ഇന്ന് നഷ്ടം നേരിട്ടു. യെസ് ബാങ്ക് (-4.98%), ഭാരതി എയര്‍ടെല്‍ (-2.10%),  റിലയന്‍സ് (-2.01%), ഐഒസി (-1.81%), സണ്‍ ഫാര്‍മ്മ (-1.78%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്. 

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് (2,061.81), യെസ് ബാങ്ക്് (1,052.69), എച്ച്ഡിഎഫ്‌സി ബാങ്ക് (949.65), ടാറ്റാ സ്റ്റീല്‍ (854.18), എസ്ബിഐ (811.99) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ ഉണ്ടായിട്ടുള്ളത്. 

Author

Related Articles