Trading

ഓഹരി വിപണി തിരിച്ചുവരവിന്റെ പാതയില്‍; ഇന്നലത്തെ നഷ്ടം നികത്തി സെന്‍സെക്‌സ് 193 പോയിന്റ് ഉയര്‍ന്നു; രൂപയുടെ മൂല്യത്തിലും വര്‍ധന

കഴിഞ്ഞ ദിവസത്തെ ഭീമമായ നഷ്ടം നികത്തി ഇന്ന് ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തിലെത്തി. ഫിബ്രുവരി ഒന്നിന് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ നിക്ഷേപകര്‍ക്ക് ഗുണകരമാകുമെന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തിലേക്കെത്തിയത്.  അതേസമയം ഇറാന്‍-യുഎസ് സംഘര്‍ഷം ഇന്ത്യയില്‍  പ്രതിഫലിക്കില്ലെന്ന പ്രതീക്ഷയും നിക്ഷേപകര്‍ക്ക് ഇന്നുണ്ടായി.  ഇന്ന് സ്വര്‍ണ വില ഇടിഞ്ഞതും ഇത് മൂലമാണ്. രൂപയുടെ മൂല്യം വര്‍ധിച്ചതും ഓഹരി വിപണി നേട്ടത്തിലേക്കെത്തുന്നതിന് പ്രധാന കാരണമായി.

 രൂപയുടെ മൂല്യം 24 പൈസ വര്‍ധിച്ച് 71.69 രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 193  പോയിന്റ് ഉയര്‍ന്ന് അതായത് 0.47 ശതമാനം ഉയര്‍ന്ന്  40,869.47 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 60 പോയിന്റ് ഉയര്‍ന്ന് 12,052.95 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.   

വേദാന്ത  (3.62%), സീ എന്റര്‍ടെയ്ന്‍ (2.39%), ഉള്‍ട്രാടെക് സിമന്റ് (2.04%), യുപിഎല്‍ (1.73%), എച്ച്ഡിഎഫ്‌സി ബാങ്ക് (1.58%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 

എന്നാല്‍ വ്യപാര രംഗത്ത് രൂപപ്പെട്ട സമ്മര്‍ങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഭാരതി ഇന്‍ഫ്രാടെല്‍ (-1.85%), നെസ്റ്റ്‌ലി (-0.87%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.  

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയ കുഴപ്പങ്ങള്‍  മൂലം വിവിധ കമ്പനികളില്‍  ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. എസ്ബിഐ (1,622.78), റിലയന്‍സ് (1,162.84) എച്ച്ഡിഎഫ്‌സി ബാങ്ക് (928.08), എച്ച്ഡിഫ്‌സി (910.95), ബജാജ് ഫിനാന്‍സ് (861.26) എന്നീ കമ്പനികളുടെ  ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.  

Author

Related Articles