Trading

ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം; വളര്‍ച്ചാ നിരക്ക കുറയുമെന്ന നിക്ഷേപകരുടെ ഭീതി ശക്തം

ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം. രാജ്യത്ത് മാന്ദ്യം രൂക്ഷമാണെന്നാണെന്ന വിവിധ അഭിപ്രായങ്ങളുടെ പശ്ചാത്തലത്തിലാണ് ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്കെത്തിയത്. മാത്രമല്ല, ആഗോളതല സാമ്പത്തിക വളര്‍ച്ചാ ആനുമാനം വെട്ടിക്കുറച്ച് ഐഎംഎഫ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറുന്നതിന് കാരണമായി. പുതുവര്‍ഷം 3.3% മാണ് വളര്‍ച്ചാ അനുമാനമെന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 2.9%ആയിരുന്നു സാമ്പത്തിക വളര്‍ച്ച. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സാമ്പത്തിക അസ്ഥിരതയും മാന്ദ്യവുമാണ് ലോകതലത്തിലെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയായതെന്നാണ് വിലയിരുത്തല്‍. വളര്‍ച്ചാ നിരക്ക് നടപ്പുവര്‍ഷം അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങുമെന്നാണ് വിവിധ പഠനങ്ങള്‍ പുറത്തുവിടുന്നത്. നടപ്പുവര്‍ഷത്തെ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക ചുരുങ്ങുമെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.  

വളര്‍ച്ചാ നിരക്കില്‍ ഇടിവ് രേഖപ്പെടുത്തുമെന്ന ഭീതി വന്നതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 205.10 പോയിന്റ് താഴ്്ന്ന് 0.49  ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി  41323.81 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ സെന്‍സെക്‌സ് 54.80  പോയിന്റ് താഴ്ന്ന് 12169.70 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  

ഭാരതി ഇന്‍ഫ്രാടെല്‍ (8.41%), സീ എന്റര്‍ടെയ്ന്‍ (4.93%), ബിപിസിഎല്‍ (1.47%), ഭാരതി എയര്‍ടെല്‍ (0.60%), കോള്‍ ഇന്ത്യ (0.50%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.  

എന്നാല്‍ വ്യാപാരത്തില്‍ രൂപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ടാറ്റാ സ്റ്റീല്‍ (-2.96%),  എം&എം (-2.30%), ഐഒസി (-2.30%), ഏഷ്യന്‍ പെയ്ന്റ്‌സ് (-2.06%), പവര്‍ ഗ്രിഡ് കോര്‍പ്പ് (-1.98%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.  

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ചില ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്. ഭാരതി എയര്‍ടെല്‍ (3,275.27), റിലയന്‍സ് (1,326.94), എസ്ബിഐ (959.66), കോട്ടക് മഹീന്ദ്ര (933.70), എച്ച്ഡിഎഫ്‌സി ബാങ്ക് (932.28%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.  

Author

Related Articles