Trading

ഓഹരി വിപണി ഇന്ന് നേട്ടത്തോടെ അവസാനിച്ചു; സെന്‍സെക്‌സ് 623 പോയിന്റ് ഉയര്‍ന്നു

എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെ ഓഹരി വിപണിയില്‍ നേട്ടം തുടരുകയാണ്. ഈ ആഴ്ച്ചത്തെ അവസാന വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 623.33 പോയിന്റ് ഉയര്‍ന്ന് 39434.72 ലെത്തിയാണ് ഇന്ന് വ്യപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 187.10 ഉയര്‍ന്ന് 11844.10 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1823 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 676 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

ഐസെിഐസിഐ  ബാങ്ക് (5.09%), ലാര്‍സെന്‍ (4.61%), സീ എന്റര്‍ടെയ്ന്‍ (4.55%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (4.37%), ഭാരതി എയര്‍ടെല്‍ (4.25%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടം കൊയ്തത്. 

അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നേരിയ നഷ്ടവും നേരിട്ടു.  ടെക് മഹീന്ദ്ര (-1.00), എന്‍ടിപിസി (-0.54%), ടിസിഎസ് (-0.29%),  എച്ച് യുഎഎല്‍ (-0.24%), എച്ച്‌സിഎല്‍ ടെക് (-0.04%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്. 

എന്നാല്‍ വ്യാപാരത്തിലെ ആശയകുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ കൂടതല്‍ ഇടപാടുകളും നടന്നു. ഐസിഐസിഐ ബാങ്ക് (1,627.96), റിലയന്‍സ് (1,360.48), എസ്ബിഐ (1,268.52), ഇന്‍ഡസ് ലാന്‍ഡ് ബാങ്ക് (999.95), ലാര്‍സണ്‍ (868.72) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്. 

 

Author

Related Articles